കരച്ചിലും ദേഷ്യവും കടിച്ചമര്‍ത്തി കരീന ഇരുന്നു; ഉപദ്രവം സഹിക്കാതായപ്പോള്‍ സെയ്ഫിനോട് പരാതിപ്പെട്ടു; വീഡിയോ വൈറല്‍

ബോളിവുഡിന്റെ പ്രണയനായകന്‍ ശശികുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും എത്തിയിരുന്നു. സെയ്ഫും കരീനയും ഒരുമിച്ചാണ് എത്തിയത്. അങ്കിള്‍ കൂടിയായ ശശികുമാറിന്റെ മരണത്തില്‍ അതീവ ദു:ഖിതയായിരുന്നു കരീന. എന്നാല്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ കരീനയെ മാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. കരീനയുടെ വാഹനത്തെ മുന്നോട്ടു കടത്തിവിടാതെ മാധ്യമങ്ങള്‍ വളഞ്ഞു. കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകര്‍ത്തിയെടുക്കാനാണോ എന്നറിയില്ല ക്യാമറാ ഫ്‌ളാഷുകള്‍ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതില്‍ അസ്വസ്ഥയായ കരീന ഭര്‍ത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു. സെയ്ഫ് കാര്‍ മുന്നോട്ടു നീക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാധ്യമങ്ങളോട് ചൂടാവുകയും ചെയ്തു. കരീനയുടെ മുഖത്ത് അമര്‍ഷവും ദുഃഖവും അപ്പോള്‍ കാണാനായി. ഒരു വിധത്തിലാണ് സെയ്ഫ് കാര്‍ ഓടിച്ച് ശശി കപൂറിന്റെ വസതിയിലേക്ക് എത്തിച്ചത്.

Top