ജവഹര്‍ലാല്‍ നെഹ്‌റുവിന് പിന്നാലെ മഹാത്മാ ഗാന്ധിജിയെയും പാഠപുസ്തകത്തില്‍നിന്നും നീക്കം ചെയ്തു!

unnamed

അഗര്‍ത്തല: ജവഹര്‍ലാല്‍ നെഹ്‌റുവിന് പിന്നാലെ മഹാത്മാ ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകത്തില്‍ നിന്നും വെട്ടിമാറ്റി. ത്രിപുരയിലെ പാഠപുസ്തകത്തില്‍ നിന്നാണ് രാഷ്ട്രപിതാവിനെ നീക്കം ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് ഹിസ്റ്ററി പുസ്തകത്തില്‍ നിന്നാണ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.

ഗാന്ധിയെ നീക്കം ചെയ്തിരിക്കുന്ന പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനും പ്രശസ്ത തത്വചിന്തകനുമായ കാള്‍ മാക്സിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. അഡോള്‍ഫ് ഹിറ്റ്ലര്‍, റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, ക്രിക്കറ്റിന്റെ പിറവി തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ നിന്നാണ് രാഷ്ട്രപിതാവിനെ കുറിച്ചുള്ള ചരിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചോ അതിന് നെടുനായകത്വം വഹിച്ച മഹാത്മാ ഗാന്ധിയെ കുറിച്ചോ പിസ്തകത്തില്‍ പറയുന്നില്ലെന്ന് ത്രിപുര ഹിസ്റ്ററി സൊസൈറ്റി അംഗം സന്തോഷ് സാഹ കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സംഭവത്തെ ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ പ്രസിഡന്റ് മിഹിര്‍ ദേബ് ന്യായീകരിച്ചു. എന്‍സിഇആര്‍ടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പുതിയ ഹിസ്റ്ററി സിലബസാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദേബ് പറഞ്ഞു. തങ്ങള്‍ എന്തെങ്കിലും ഒഴിവാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണത്തെ പാഠപുസ്തകത്തില്‍ നിന്ന് റാണി ലക്ഷ്മിബായി, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരേയും ഒഴിവാക്കിയിരിക്കുകയാണെന്ന് ചരിത്രകാരന്‍ സുഭാശിഷ് ചൗധരി പറഞ്ഞു.

അടുത്തിടെ രാജസ്ഥാനിലെ എട്ടാംക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒഴിവാക്കിയത് വന്‍വിവാദം ഉയര്‍ത്തിയിരുന്നു.

Top