തിരിച്ചടിക്കാന്‍ ഡി.കെ.ശിവകുമാറിനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്; അനിശ്ചിതത്വം ഫോട്ടോഫിനിഷിലേക്ക്

കര്‍ണാടകയില്‍ അനിശ്ചിതത്വം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. ബി.ജെ.പിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ബി.ജെ.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് യെദ്ദ്യൂരപ്പ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

എന്നാല്‍ പണാധിപത്യം കൊണ്ട് രാഷ്ട്രീയത്തിന്റെ നൈതികത തകര്‍ക്കുന്ന ‘കുതിരകച്ചവട’ത്തിന്റെ വാര്‍ത്തകളാണ് കര്‍ണാടകയില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്നലെ ഉച്ച വരെ ബി.ജെ.പി, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ബി.ജെ.പിയുടെ കൈയ്യില്‍ നിന്നും പിടി വിട്ടു പോവുകയായിരുന്നു. ജെ.ഡി.എസുമായി ചേര്‍ന്നാല്‍ കേവലഭൂരിപക്ഷം മറികടക്കുമെന്ന സാഹചര്യം സംജാതമായപ്പോള്‍ തന്നെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കൊണ്ടുള്ള സഖ്യ നീക്കത്തിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുകയും ആ നീക്കം വിജയം കാണുകയുമായിരുന്നു. സമീപകാലത്ത് കോണ്‍ഗ്രസ് നടത്തിയ ഏറ്റവും നല്ല ‘സ്മാര്‍ട്ട് മൂവാ’യി രാഷ്ടീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുകയും ചെയ്തു.

ഈ നീക്കം അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. നിലവില്‍ ബി.ജെ.പിക്ക് 104 സീറ്റും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് 116 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാന്‍ ഇനിയും 8 സീറ്റുകള്‍ കൂടി വേണമെന്നിരിക്കേ, 2008ല്‍ ബി.ജെ.പി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല’ 2018ല്‍ പുനരാവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. ഇതര പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാരെ മന്ത്രി സ്ഥാനവും പണവും നല്‍കി തങ്ങളുടെ ഭാഗത്തേക്ക് അടര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷന്‍ കമല’.

2008ല്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ ഏഴ് എം.എല്‍.എമാരെ ഓപ്പറേഷന്‍ കമലയിലൂടെ തങ്ങളുടെ ഭാഗത്തേക്ക് കളം മാറ്റിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഏറ്റവും ഒടുവില്‍ ഒരു എം.എല്‍.എയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന എം.എല്‍.എ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ എത്താത്തതു കൊണ്ട് കോണ്‍ഗ്രസിന് രാവിലെ നിശ്ചയിച്ചിരുന്ന കക്ഷിയോഗം കൂടാനും കഴിഞ്ഞിട്ടില്ല.

എന്നാല്‍ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോലെ അത്ര എളുപ്പമാവില്ല കര്‍ണാടകയിലെന്നതാണ് വസ്തുത. അതിന് ഏറ്റവും വലിയ വിലങ്ങു തടിയായി ബി.ജെ.പി ക്യാമ്പ് കാണുന്നത് കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ കരുത്തനായ നേതാവ് ഡി. കെ. ശിവകുമാറിന്റെ എതിര്‍ തന്ത്രങ്ങളാണ്. എതിര്‍ ചേരിയില്‍ നിന്നുള്ള എം.എല്‍.എമാരെ റാഞ്ചാനുള്ള ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം റെഡ്ഡി സഹേദരന്മാരാണെങ്കില്‍, അതിന് കോണ്‍ഗ്രസ്സിന്റെ മറുപടിയാണ് ഡി.കെ. എന്ന് വിളി പേരുള്ള ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാര്‍.

സമ്പത്ത് കൊണ്ടും മസില്‍ പവര്‍ കൊണ്ടും ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമലയെ അതേ രീതിയില്‍ നേരിടാന്‍ കഴിവുള്ള നേതാവ്.ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി ഇത്തരത്തിലൊരു നീക്കം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒരുമിച്ചൊരിടത്ത് താമസിപ്പിച്ച് എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച ഡി.കെ.ശിവകുമാറിന് തന്റെ തട്ടകത്തില്‍ ഇത്തരം നീക്കങ്ങളെ ചെറുക്കുക പ്രയാസമാവില്ല. ബി.ജെ.പി കുതിരക്കച്ചവടത്തിന് മുതിരുകയാണെങ്കില്‍ തങ്ങളും അതേ കളി കളിക്കുമെന്ന് ശിവകുമാര്‍ വ്യകതമാക്കിയിരുന്നു.

Top