രാവിലെ കോണ്‍ഗ്രസിലും വൈകീട്ട് ബിജെപിയിലും; ചാടിക്കളിച്ച് കെപിജെപി എംഎല്‍എ; ഒടുവില്‍ കോണ്‍ഗ്രസില്‍

ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ശങ്കര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

Latest
Widgets Magazine