കര്‍ണാടകയില്‍ കളി മാറും: രണ്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണാണ് പിന്തുണ പിന്‍വലിച്ചത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സര്‍ക്കാരിനെ ഞെട്ടിച്ച് രണ്ട് സ്വതന്ത്രരുടെ നീക്കം.
കോണ്‍ഗ്രസ് പിന്തുണയോടെ മുളബാഗ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചയാളാണ് എച്ച് നാഗേഷ്..6715 വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ വിജയം നേടിയത്. സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു.കെപിജെപി പാര്‍ട്ടിയുടെ നേതാവാണ് ശങ്കര്‍. സംസ്ഥാനത്തെ വനം മന്ത്രികൂടിയായിരുന്നു ശങ്കര്‍.എന്നാല്‍ അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തില്‍ ശങ്കര്‍ തഴയപ്പെട്ടിരുന്നു.

ഈ രണ്ട് എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് ഇത് പ്രതിസന്ധി സൃഷ്ടിക്കില്ല. ഈ രണ്ട് പേരെ കൂടാതെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഇനിയും എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുകയാണെങ്കില്‍ കര്‍ണാടകത്തില്‍ അട്ടിമറിക്ക് സാധ്യത ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top