കര്‍ണാടകയില്‍ താമരവിരിയിപ്പിച്ചത് ഇവരുടെ തന്ത്രങ്ങള്‍.ടെക്‌നോളജി ഹബ്ബായ ബംഗലുരുവിലും ബിജെപി സ്വാധീനത്തിൽ

ബംഗളുരു:നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം എത്തിനിൽക്കുന്നു . സാങ്കേതിക വിദ്യയുടെ മേഖലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി 12 സീറ്റുകളിലാണ് അവര്‍ മുന്നേറ്റമുണ്ടാക്കിയത്. 11 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടി. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും സാന്നിദ്ധ്യത്തിന് പുറമേ യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും സ്വാധീനം കൂടിയാണ് ബിജെപിയെ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. കര്‍ണാടകത്തില്‍ വന്‍ മുന്നേറ്റം നടത്തിയതിലൂടെ ദക്ഷിണേന്ത്യയിലേക്കുളള പ്രവേശന കവാടം തള്ളിത്തുറന്നിരിക്കുന്ന ബിജെപി ടെക്‌നോളജി ഹബ്ബായ ബംഗലുരുവിലും സ്വാധീനമുണ്ടാക്കി.

ബംഗളുരുവിനെ പോലെ തന്നെ ലിംഗായത്ത് മേഖലയിലും കോണ്‍ഗ്രസിന് സ്വാധീനം നഷ്ടമായി. ലിംഗായത്ത് മേഖല പിടിച്ച ബിജെപി 36 സീറ്റുകളില്‍ 20 സീറ്റുകളിലും സ്വാധീനം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലെത്താന്‍ കഴിഞ്ഞത് 16 ഇടത്ത മാത്രം. ലിംഗായത്ത് നേതാവ് ബിഎസ് യദ്യൂരപ്പയുടേയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും തിരിച്ചുവരവാണ് കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് വലിയ നേട്ടവും ഭരണം പിടിക്കുന്നതിലേക്കുമുള്ള അവസരം സൃഷ്ടിച്ചത്. 2012 ല്‍ ബിജെപി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. അധികാരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കസേരയില്‍ നിന്നും പുറത്തുചാടിച്ചത് ഈ നേതാക്കളുടെ തിരിച്ചുപോക്കായിരുന്നു.KARNATAKA-YEDY
2014 ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയ യദ്യൂരപ്പയും ശ്രീരാമുലുവും ലോക്‌സഭാംഗങ്ങളായി മാറുകയും ചെയ്തു. ലിംഗായത്തുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള യദ്യൂരപ്പ 2013 തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളാണ് ബിജെപിയെ വെല്ലുവിളിച്ച് നേടിയത്. ബഡാവര ശ്രമികര റായ്തത കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നാലു സീറ്റ് ശ്രീരാമുലുവും പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 40 സീറ്റായിരുന്നു. വടക്കന്‍ കര്‍ണാടക യെദ്യൂരപ്പയ്ക്കും ശ്രീരാമുലുവിനും കനത്ത സ്വാധീനമുള്ള മേഖലകളാണ്. ഇതിനൊപ്പം ബിജെപിയ്ക്ക് കര്‍ണാടകത്തിലെ തീരദേശ മേഖലകളിലെ മുസ്‌ളീങ്ങള്‍ക്കിടയിലെ സ്വാധീനവും പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ഡയുമെല്ലാം ഗുണകരമായി മാറുകയായിരുന്നു.VICTORY BJP -KARNATAKA

ഇന്ത്യ കോൺഗ്രസ് മുക്തമാകുന്നു …കർണാടകയിൽ വെന്നിക്കെടി പാറിച്ച് ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്

രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ എന്നുറപ്പിച്ച് ബിജെപി. ആരുമായും സഖ്യം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. 112 സീറ്റില്‍ തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ല. കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ല. ദക്ഷിണേന്ത്യയിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാണ് ഈ തിരഞ്ഞെടുപ്പുഫലമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.

2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഭരണം ഉറപ്പിച്ചത്. അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. വലിയ മാറ്റങ്ങൾ സംഭവിക്കാതെ ജെഡിഎസ് മൂന്നാമതുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 50ലധികം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (112), കോൺഗ്രസ് (68), ജെഡിഎസ് (40), മറ്റുള്ളവർ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

Latest
Widgets Magazine