ബിജെപിക്ക് കനത്ത തോൽവി!..കാർഗിലെ തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല .ആധിയോടെ ബിജെപി !

ജമ്മു: കശ്മീരിലെ കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തകര്‍ന്നടിഞ്ഞത്. ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നിടത്താണ് നാണംകെട്ട തോല്‍വി സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം പല തവണ സന്ദര്‍ശിച്ചിട്ടും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുപോലും ഇത്തരത്തില്‍ തോറ്റത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

കാര്‍ഗിലിന്റെ ഭരണചുമതലയുള്ള 30 അംഗ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ ബിജെപിക്ക് ജയിക്കാനായത് കേവലം ഒരു സീറ്റില്‍ മാത്രമാണ്. 14 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. മുന്‍ പിഡിപി അംഗം ബാകിര്‍ ഹുസൈന്‍ റിസ്വിയുമായി സഖ്യത്തിലാണ് ആറ് സീറ്റുകളില്‍ ബിജെപി മത്സരിച്ചത്.

എന്നാല്‍ വിജയിച്ചത് ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള സന്‍സ്‌കറിലെ ഛായില്‍ മാത്രമാണ്. ബിജെപിയുടെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും തിരിച്ച് കിട്ടിയില്ല. അത് മാത്രമല്ല പല മത്സരാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ട് നൂറില്‍ താഴെ മാത്രമാണ് എന്നത് ബിജെപിക്ക് വലിയ നാണക്കേട് ആയിരിക്കുകയാണ്.

Latest
Widgets Magazine