ഇടതുപക്ഷ സ്ഥാനാർത്ഥി ആരിഫും രാജ്യാന്തര ഹവാലാ ഇടപാടുകാരും തമ്മിലെന്ത് ?!ആരിഫിന്റെ പ്രചാരണത്തിനെതിരെ കോൺഗ്രസ്

ആലപ്പുഴ:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ “നന്മ മരങ്ങളിൽ” ഒന്നാണ് ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർഥി എ.എം ആരിഫ്. അതുകൊണ്ടാണ് അരൂരിൽ എം.എൽഎ കൂടി ആയ ആരിഫിനെ ഇക്കുറി ഇടതുപക്ഷം രംഗത്തിറക്കിയത്. എന്നാൽ അധികമൊന്നും വിവാദത്തിൽ പെടാത്ത ആരിഫിന് കിട്ടിയ അവാർഡിനെക്കുറിച്ചാണ് ചൂട് പിടിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആലപ്പുഴയിൽ നടക്കുന്നത്.2015 ൽ ആരിഫിന് രാജ്യത്തെ മികച്ച എം.എൽ.എ ക്കുള്ള അവാർഡ് പ്രഖ്യാപിച്ച “കാശ്മീർ റ്റു കേരളം സോർഷ്യൽ ഫൗൺഡേഷൻ” എന്ന കടലാസ് സംഘടനയുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.

ടൈoസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സംഘടനയുടെ പ്രസിഡന്റ്, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യർ അബുദാബിയിൽ നടന്ന നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലും 200 കോടിയുടെ ഹവാലാ ഇടപാടിലും പോലീസ് തിരയുന്ന പ്രതിയാണ്. ഇയാളുടെ കൂടുതൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.ഈ സംഘടനയുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം ആയ സ്ഥിതിയിലാണ്. ഇതോടുകൂടി  പ്രചാരണത്തിൽ ഉടനീളം ആരിഫ് ഉപയോഗിച്ചിരുന്ന ഈ സംഘടനയുടെ അവാർഡ് ദാന ചിത്രങ്ങളും അണികൾ തിരക്കിട്ട നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ഏറ്റവും മികച്ച എം എൽ എ എന്ന പേരിൽ അവാർഡ് വാങ്ങി എന്ന പോസ്റ്ററുകളും ബാനറുകളും ആലപ്പുഴ മണ്ഡലത്തിൽ മുഴുവൻ പ്രചരിപ്പിക്കുന്നതിനെതിരെ എതിർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പരാതിയുമായി രംഗത്തുണ്ട് .ഷാനിമോൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും നൽകിയിട്ടുണ്ട് .കോഴിക്കോട് ഒളിക്യാമറയിൽ കുടുങ്ങിയ കോൺഗ്രസ് സ്ഥാനാർഥി എം.കെ രാഘവനെതിരെ അഴിമതിയുടെ ആരോപണം ഇടതുപക്ഷം സജീവമാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആരിഫ് വിഷയം സജീവമായി ഉയർത്താൻ സാധ്യതുണ്ട്.കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top