കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍; കേരളത്തിന്റെ ആവശ്യം തള്ളി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. 2017ലെ കരട് വിജ്ഞാപനത്തില്‍ നിന്ന് പ്രദേശങ്ങളെ ഒഴിവാക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ട്രൈബ്യൂണലിന്റെ അനുമതി ഇല്ലാതെ പരിസ്ഥിതിലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്നും ഹരിത ട്രൈബ്യൂണല്‍ നിലപാടെടുത്തു. കരട് വിജ്ഞാപനത്തില്‍ ഭേദഗതി വേമമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് തിരിച്ചടിയാണ് ഉത്തരവ്. കേരളത്തെ വിഴുങ്ങിയ കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമഘട്ടത്തെ തൊട്ട് കളിക്കരുതെന്ന കര്‍ശന നിലപാടിലേക്ക് ഹരിത ട്രൈബ്യൂണലെത്തിയത്. പശ്ചിമഘട്ടം അതീവ സമ്മര്‍ദ്ദത്തിലാണെന്നും കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതത്തിന് ഇടയാക്കുമെന്നും ട്രൈബ്യൂണല്‍ ചൂണ്ടികാട്ടി.

Top