കത്‌വ പെൺകുട്ടിക്ക് ഉയർന്ന തോതിലുള്ള മയക്കുമരുന്ന് നൽകിയിരുന്നു; ഫോറൻസിക് വിദഗ്ധർ

കത്‌വ പീഡനക്കേസിലെ പെൺകുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഉയർന്ന തോതിലുള്ള മയക്ക് മരുന്നുകൾ നൽകിയതായി ഫൊറൻസിക് വിദഗ്ദർ. ആന്തരികവയവ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മാനസിക രോഗികൾക്ക് നൽകുന്ന എപിട്രിൽ 0.5, കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മാന്നാർ എന്നീ ലഹരിവസ്തുക്കളാണ് പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. എപിട്രിൽ മരുന്നിൽ ക്ലോനാസെപാം സോൾട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഈ മരുന്ന് കഴിക്കാവു.

ശരീരത്തിൽ പ്രവേശിച്ച മരുന്നുകളുടെ പ്രവർത്തനംമൂലം ആദ്യം മയക്കത്തിലേക്ക് വീണ പെൺകുട്ടി പിന്നീട് അനങ്ങാൻ പോലുമാകാതെ അബോധവാസ്ഥയിലായി. ഇതിന് പുറമെയാണ് കഞ്ചാവിന് സമാനമായ മാന്നാർ നൽകിയത്.

ക്രൂര പീഡനം നടന്നെന്ന് പറയുമ്പോഴും എന്തുകൊണ്ട് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്.

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്‌വയിൽ എട്ട് വയസുള്ള പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പെൺകുട്ടി ഉൾപ്പെടുന്ന മുസ്‌ലിം സമുദായത്തെ പ്രദേശത്ത് നിന്നും ഒഴിവാക്കാൻ വേണ്ടിയായിരുന്നു ക്രൂരത.

കഠുവ പെണ്‍കുട്ടിയ്ക്ക് താന്‍ മുത്തച്ഛനെപ്പോലെയായിരുന്നു;അതുകൊണ്ട് ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തനിക്കും നല്‍കണം… കത്വ കൂട്ട ബലാത്സംഗക്കേസ്; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍; ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ തലമുടിയും രക്ത സാമ്പിളുകളും പ്രതികളുടേത് വൈറലായ വീഡിയോയിലേത് കത്വ പെണ്‍കുട്ടിയല്ല; എന്റെ ആരാധികയാണ്; മരിച്ച പെണ്‍കുട്ടിയുടെ ഛായ ഉണ്ടെന്ന് മാത്രമേയുള്ളൂ… കത്വ പ്രതിഷേധം; ചിത്രകാരിയുടെ മുഖം മോര്‍ഫ് ചെയ്ത് ആഘോഷമാക്കി സംഘപരിവാര്‍ ഗ്രൂപ്പുകള്‍; ‘ചിത്രങ്ങള്‍ പിന്‍വലിക്കില്ല; മതത്തിന്റെ പേരില്‍ തന്റെ ശരീരം ആഘോഷിക്കുന്ന സംഘികള്‍ക്ക് നല്ല നമസ്‌കാരമെന്ന് ദുര്‍ഗാ മാലതി കത്വ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
Latest
Widgets Magazine