നിർത്താതെ കരഞ്ഞ് ദിലീപിന്റെ അമ്മ; കാവ്യ ഗർഭിണി, ഒന്നും മിണ്ടാതെ മീനാക്ഷി; ദിലീപിന്റെ കുടുംബത്തെപ്പറ്റി നിർമ്മാതാവിനു പറയാനുള്ളത്

സിനിമാ ഡെസ്‌ക്

കൊ്ച്ചി: മലയാള സിനിമാ മേഖലയിൽ വൻ ഞെട്ടലാണ് ദിലീപിന്റെ അറസ്റ്റിലൂടെ ഉണ്ടായത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം അതും സഹ പ്രവർത്തകയെ ആക്രമിച്ച കേസിൽ കുടുങ്ങി ജയിലഴിക്കുള്ളിലായിരിക്കുന്നത്. ഇതോടെ മലയാള സിനിമ തന്നെ താറുമാറാകുന്ന സ്ഥിതയിലായി. ഈ ഷോക്കിൽ നിന്നു സിനിമാ വ്യവസായം പച്ച പിടിച്ചു വരുന്നതേയുള്ളൂ. ഇതിനിടെയാണ് ഇപ്പോൾ ദിലീപിനെതിരെ പുറത്തു വരുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി നിർമ്മാതാവ് സുരേഷ് കുമാർ രംഗത്ത് എത്തിയിരിക്കുന്നത്.
‘ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഗർഭിണിയാണ്’, ‘കാവ്യയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യും’, ഇത്രയും നാൾ കണ്ടതല്ല കാവ്യയുടെ യഥാർഥ മുഖം, ‘മീനാക്ഷി ദുബായ്ക്ക് പോയി’, ‘മീനാക്ഷി സ്‌കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു’ തുടങ്ങിയ വാർത്തകളാണ് വിവിധ മീഡിയകളിൽ പ്രചരിച്ചിരുന്നത്. ഈ വാർത്തകളുടെയൊക്കെ നിജസ്ഥിതി എന്തെന്ന് പറയുകയാണ് നിർമാതാവ് സുരേഷ് കുമാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയൻ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു, കാവ്യ ഗർഭിണിയാണ്, മീനാക്ഷി സ്‌കൂളിൽ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല.

‘അവരുടെയൊക്കെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകൾ സിനിമയിൽ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവർ കേൾക്കേണ്ടത്.

മീനാക്ഷി സ്‌കൂളിൽ പോകുന്നുണ്ട്. ആ സ്‌കൂൾ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നൽകുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും തടയിടണം എന്നാണ് അവരുടെ നിർദ്ദേശം.
ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോൾ. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയൻ ദിലീപിനേക്കാൾ താത്വികനാണ്. ഭീഷണിപ്പെടുത്താൻ പോയിട്ട് അയാൾക്ക് നന്നായി സംസാരിക്കാൻ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ തന്നെ അന്നേരത്തെ അവസ്ഥയിൽ പറഞ്ഞതാണ്. എല്ലാവരും നിർത്തട്ടെ എന്നിട്ടു ഞങ്ങൾ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ

‘എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേൽ ആക്രമിച്ചിട്ട് ചാനലുകാർക്കും യുട്യൂബിൽ വിഡിയോ ചെയ്യുന്നവർക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങൾ അവർ പൈസ ഉണ്ടാക്കാനുള്ള മോശം വഴികൾ മാത്രമാണ്. അത്തരം കാര്യങ്ങൾ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകർക്കുമെന്ന് അവർ ചിന്തിക്കുന്നില്ല.’-സുരേഷ് കുമാർ പറഞ്ഞു.

Top