റണ്‍വേയുടെ രണ്ടാംഭാഗത്തില്‍ കാവ്യയും ദിലീപും വീണ്ടും ഒന്നിക്കുന്നു

അടൂര്‍ ചിത്രത്തില്‍ കാവ്യാമാധവനും ദിലീപു ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവത്തിലാണ് ഇരുവരും വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിബി കെ തോമസ് ഉദയകൃഷ്ണ ടീമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജോഷി തന്നെ രണ്ടാം ഭാഗം സംവിധാനം ചെയ്യും.ദിലീപിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത വെള്ളിരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപും കാവ്യമാധവനും അവസാനമായി ഒന്നിച്ചത്.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമാരസംഭവം എന്ന ചിത്രത്തില്‍ ദിലീപ് അഭിനിയിക്കും. ഇതിന് ശേഷമാകും ദിലീപ് വാളയാര്‍ പരമശിവത്തിന്റെ ഭാഗമാകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top