കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ്; ജാമ്യാപേക്ഷ തീര്‍പ്പാക്കി. നാദിര്‍ഷയുടെ ഹര്‍ജി അടുത്തമാസം നാലിന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കാവ്യ മാധവനെ പ്രതിയാക്കാന്‍ ഉദ്ദേശമില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി പ്രൊസിക്യൂഷന്‍റെ ഉറപ്പ് കണക്കിലെടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. കാവ്യ മാധവനെ ചോദ്യം ചെയ്യില്ലെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു. നാദിര്‍ഷായുടെ ജാമ്യാപേക്ഷ അടുത്ത മാസം 10ന് പരിഗണിക്കും.

അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുവെന്നും പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു ഹര്‍ജികളിലെ ആരോപണങ്ങള്‍. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് നാദിര്‍ഷ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് നാദിര്‍ഷയാണ്. കോടതി നിര്‍ദേശ പ്രകാരം നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിച്ചു.

ഇതിന് ശേഷമാണ് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോടവശ്യപ്പെട്ടത്.അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായാണ് കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.നാളെയാണ് ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു.

നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം;രക്ഷപ്പെടാന്‍ ‘ദൃശ്യം’ സ്‌റ്റൈലിൽ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌.വീണ്ടും കുടുങ്ങി ! ദിലീപ് വീണ്ടും ജയിലിലേക്ക് ?ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം ! നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും.ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം നടൻ ദിലീപ് 2-ാം പ്രതി,കുറ്റപത്രം ഈ ആഴ്ച… ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം;സോളാറില്‍ പൊള്ളലേറ്റവര്‍ തണല്‍ തേടി നെട്ടോട്ടത്തില്‍
Latest