ദിലീപിനെ അഴിക്കുള്ളിൽ കിടത്തുന്നത് കാവ്യമാധവന്റെ കുറ്റസമ്മത മൊഴി? ആദ്യ ഭാര്യയായ മഞ്ജുവിനൊപ്പം കാവ്യയെ സാക്ഷിയാക്കാൻ സാധ്യത പഴുതുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കാൻ കരുതലോടെ പോലീസ്

കൊച്ചി:പോലീസിന്റെ ട്രിക്കി ചോദ്യത്തിനുമുന്പിൽ കാവ്യയെന്ന വെറും സ്ത്രീ തകർന്നു പോയി . നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ വ്യക്തമായ തെളിവ് കാവ്യാ മാധവന്റെ മൊഴികളെന്ന് സൂചന. പൾസർ സുനിയേയും ദിലീപിനേയും ബന്ധപ്പെടുത്തുന്ന രണ്ട് മൊഴികൾ കാവ്യ പൊലീസിന് നൽകിയിട്ടുണ്ടെന്നാണ് സൂചന. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതു പോലും ഈ സാഹചര്യത്തിലാണ്. രണ്ട് തവണയാണ് പൊലീസ് പ്രധാനമായും കാവ്യയെ ചോദ്യം ചെയ്തത്. രണ്ട് തവണയും ചോദ്യങ്ങൾക്ക് മുന്നിൽ കാവ്യ പതറി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സത്യങ്ങൾ കാവ്യ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇത് തന്നെയാണ് ദിലീപിന് കേസിൽ വിനയാകുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ നീക്കങ്ങളാണ് കാവ്യയെ കൊണ്ട് സത്യം പറയിച്ചത്. കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം ചോദ്യം ചെയ്തതായിരുന്നു നിർണ്ണായകമായതും.

ദിലീപ്-മഞ്ജു വിവാഹമോചനത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കേസിൽ മഞ്ജുവും സാക്ഷിയായേക്കും. എഡിജിപി ബി സന്ധ്യയും ഐജി ദിനേന്ദ്ര കശ്യപുമാണ് കേസിന് മേൽനോട്ടം വഹിക്കുന്നത്. ബാക്കിയെല്ലാം സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലും. ബൈജു പൗലോസ് കുറ്റപത്രം തയ്യാറാക്കുന്ന പ്രാഥമിക നടപടികൾ തുടങ്ങി കഴിഞ്ഞു.കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് ആദ്യം മുതൽ പറഞ്ഞിരുന്നത്.

പൾസറുമായി ബന്ധമുണ്ടെന്ന എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ പൾസർ സുനി കാവ്യ മാവധന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൾസർ തന്റെ മൊബൈലിൽ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടൻ പറഞ്ഞതനുസരിച്ച് പൾസറിന് 25,000 രൂപ നൽകിയെന്നും കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. പൾസറിനെ അറിയില്ലായിരുന്നവെന്ന ദിലീപിന്റെ വാദം പൊളിക്കാൻ ഈ ഒറ്റമൊഴി പൊലീസിന് മതി. കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ പൾസർ വിളിച്ചിട്ടുണ്ട്. ഇത് സാങ്കേതികമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ കുരുക്ക് മുറുകാൻ കാവ്യയുടെ മൊഴി കാരണമാകുന്നത്. പൾസർ സുനിയെ തനിക്ക് വർഷങ്ങളായി അറിയാമെന്ന അപ്പുണ്ണിയുടെ മൊഴിയും ദിലീപിന് കടുത്ത വെല്ലുവിളിയാണ്.KAVYA madam

ദിലീപിനെ കേസിൽ കുടുക്കുന്ന നിർണായക മൊഴി ഇവയാണെന്നാണ് പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താനാകുമെന്ന പ്രതീക്ഷ പൊലീസിനില്ല. കാക്കനാട് മാവേലിപുരത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയുടെ ഓഫിസിൽ അന്വേഷണസംഘം റെയ്ഡ് നടത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സുനി ലക്ഷ്യയുടെ ഓഫിസിൽ എത്തിയിരുന്നതിന് സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ട്. സ്ഥാപനത്തിൽ നിന്നും രൂപ സുനിക്ക് കൈമാറിയെന്നും നടിയുടെ അശ്ലീലകരമായ രംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിലെ മെമ്മറി കാർഡ് സ്ഥാപനത്തിൽ ഏൽപ്പിച്ചതായും പൊലീസ് സംശയിച്ചിരുന്നു. ഇതിനു പിന്നാലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. എന്നാൽ തനിക്ക് സുനിയുമായി അടുത്ത പരിചയം ഇല്ലെന്നും കണ്ടിട്ടുമാത്രമെ ഉള്ളൂവെന്നുമാണ് നടി മൊഴി നൽകിയിരുന്നത്. ആ ‘കള്ളത്തരം’ അന്വേഷണസംഘം പൊളിച്ചു. ഇതോടെ കാവ്യ കുറ്റസമ്മതം നടത്തുകയായിരുന്നു. പൊലീസുകാരന്റെ മൊബൈലിൽ നിന്ന് നേരത്തെ വന്ന വിളിയും കാവ്യ സ്ഥിരീകരിച്ചു
കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണു ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയതെന്നു കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണിൽനിന്നു നടി കാവ്യാ മാധവന്റെ കടയിലേക്കു വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ആലുവ പൊലീസ് ക്ലബിൽ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണിൽനിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂർവം പൊലീസ് ചെയ്യിച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയിരുന്നു. ഇതും കാവ്യ പൊലീസിനോട് സമ്മതിച്ചതോടെ ദിലീപിനെ കേസിൽ കുടു്ക്കാൻ പൊലീസിന് രണ്ട് നിർണ്ണായക മൊഴികൾ നടന്റെ ഭാര്യയിൽ നിന്നു തന്നെ കിട്ടുകയായിരുന്നു. ഈ മൊഴികൾ പരിശോധിച്ചാണ് ദിലീപിന് മൂന്നാം തവണയും ജാമ്യം കോടതി നിഷേധിച്ചത്.
ഈ മൊഴിയുടെ വിവരം പുറത്തുവന്നതോടെ ദിലീപിന്റെ കുടുംബവും ആരാധകരും കടുത്ത നിരാശയിലാണ്. ദിലീപിനെ സഹോദരൻ അനൂപും മറ്റ് കുടുംബാംഗങ്ങളും ഇന്ന് ജയിൽ എത്തി സന്ദർശിക്കുകയും ചെയ്തു. ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡി അവസാനിച്ചതു മുതൽ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.ഗൂഢാലോചനയിൽ കാവ്യയ്ക്ക് നേരിട്ട് പങ്കില്ല. എന്നാൽ നാദിർഷായെ പോലെ സംഭവത്തെ കുറിച്ച് കാവ്യയ്ക്കും അറിയാമായിരുന്നു. കാവ്യയെ കേസിൽ സാക്ഷിയാക്കി ദിലീപിനെ കുടുക്കുന്നതിനാണ് പ്രോസിക്യൂഷൻ കൂടുതൽ താൽപ്പര്യം. സാങ്കേതിക തെളിവുകൾ ഏറെയുള്ളതിനാൽ കാവ്യ കള്ളസാക്ഷി പറഞ്ഞാലും പൊലീസിന് അത് പൊളിക്കാനാകും. അപ്പുണ്ണിയും ദിലീപിന്റെ പൾസർ സുനിയുമായുള്ള പങ്കാളിത്തം വ്യക്തമാക്കിയ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ നാദിർഷാ, ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സൂചന. കേസിൽ ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം മെമ്മറികാർഡും മറ്റും ദിലീപിന്റെ കൈ വാസം ഉണ്ടെന്നും പുറത്തിറങ്ങിയാൽ ദിലീപ് അത് വെച്ച് പ്രതികാരം വീട്ടുമെന്നും ലിബർട്ടി ബഷീർ ആരോപിക്കുന്നു .

Latest
Widgets Magazine