കാവ്യ മാധവന്‍ സിനിമയില്‍ തിരിച്ചെത്തുന്നു; ഉണ്ണി പ്രണവത്തിന്റെ സിനിമയിലൂടെയാണ് മടങ്ങിവരവ്‌

കാവ്യ മാധവന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മലയാളിയുടെ പ്രയങ്കരിയായ കാവ്യ. എന്നാല്‍ ഇപ്ോള്‍ തിരിച്ചെത്തുന്നത് നടിയായി അല്ല ഗായികയായാണ് എന്നതാണ് പ്രത്യേകത. അഭിനയം പോലെ കാവ്യയ്ക്കു പ്രിയപ്പെട്ടതയാണ് സംഗീതവും. ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. ഉണ്ണി പ്രണവം ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇതിനുമുമ്പ് മാറ്റിനി എന്ന ചിത്രത്തില്‍ ‘മൗനമായ് മനസില്‍’ എന്ന ഗാനമാണ് കാവ്യ പാടിയിട്ടുള്ളത്. ഗായിക എന്നതു പോലെ ഗാനരചയിതാവും കൂടിയാണു താരം. ആകാശവാണി എന്ന ചിത്രത്തില്‍ ‘കാലം നീയങ്ങു പോയോ’ എന്ന പാട്ട്, വണ്‍ വേ ടിക്കറ്റിലെ ‘എന്‍ ഖല്‍ബിലൊരു’ എന്നീ ഗാനങ്ങള്‍ കാവ്യയാണു രചിച്ചത്. 2012ല്‍ കാവ്യ ദളങ്ങള്‍ എന്നൊരു സംഗീത ആല്‍ബവും കാവ്യ പുറത്തിറക്കി. ഇതിലെ എല്ലാ ഗാനങ്ങളും കുറിച്ചത് കാവ്യയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top