ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടെന്ന് ഇപ്പോള്‍തോന്നുന്നു: കാവ്യ മാധവന്‍; ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യ മാധവന്റെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നിന് പുറകേ ഒന്നായി സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴികള്‍ പുറത്ത് വരികയാണ്. അവസാനം പുറത്ത് വന്നത് കാവ്യ മമാധവന്റെ മൊഴിയാണ്. ആക്രമിക്കപ്പെട്ട നടിക്കെതിരായ മൊഴിയാണ് കാവ്യ നല്‍കിയിരിക്കുന്നത്.

നടി കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്ന സ്വഭാവക്കാരിയാണെന്നും ദിലീപും മഞ്ജുവാര്യരും തമ്മില്‍ പിരിയാന്‍ കാരണം നടിയാണെന്നും കാവ്യ പറയുന്നു. നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെ തനിക്കറിയില്ല. സുനി വീട്ടില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും കാവ്യ പറഞ്ഞു.

കാവ്യ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ:

ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങള്‍ എന്നു മുതലാണ് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണക്കാരി ഞാനാണെന്ന് നടി പലരോടും പറഞ്ഞത് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. 2013ല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടന്ന ഒരു പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍വച്ച് നടി എന്നെയും ദിലീപേട്ടനെയും കുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിക്ക് അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.

മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്ട്രേലിയയില്‍ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല.

നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

രമ്യ നമ്പീശന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ നടിക്ക് ഫാണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോണ്‍ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടന്‍ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടന്‍ പോയിരുന്നു. ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്.

Latest
Widgets Magazine