കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ്; ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കാവ്യ മാധവനെ പ്രതിയാക്കാന്‍ ഉദ്ദേശമില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി പ്രൊസിക്യൂഷന്‍റെ ഉറപ്പ് കണക്കിലെടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. കാവ്യ മാധവനെ ചോദ്യം ചെയ്യില്ലെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു. നാദിര്‍ഷായുടെ ജാമ്യാപേക്ഷ അടുത്ത മാസം 10ന് പരിഗണിക്കും.

Latest
Widgets Magazine