ദൈവങ്ങള്‍ക്ക് തണുക്കുന്നു! ചൂട് വെള്ളത്തില്‍ അഭിഷേകം നടത്താന്‍ വിശ്വഹിന്ദു പരിഷത്; ക്ഷേത്രത്തില്‍ ഹീറ്റര്‍ സ്ഥാപിച്ചു

അയോധ്യ: പാവം ദൈവങ്ങള്‍ക്കും തണുക്കുന്നുണ്ട്. അത് കണ്ടറിഞ്ഞുകൊണ്ടാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ ഉത്തരവ്. ഇനി ചൂട് വെള്ളത്തില്‍ മതി ദൈവങ്ങള്‍ക്കുള്ള അഭിഷേകമെന്നാണ് വിഎച്ച്പി പറയുന്നത്. അയോധ്യയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.

ജാനകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തില്‍ ഹീറ്ററുകള്‍ സ്ഥാപിക്കുക മാത്രമല്ല ഇപ്പോള്‍ പ്രതിഷ്ഠയില്‍ അഭിഷേകത്തിനായി ഉപയോഗിക്കുന്നതും ചുടുവെള്ളമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോധ്യയിലെ രാംലല്ല പ്രതിഷ്ഠയ്ക്ക് രോമകുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷ്ഠയെ കൊടുംതണുപ്പില്‍ നിന്ന് സംരക്ഷിക്കുകയെന്നത് കോടിക്കണക്കിന് രാമഭക്തരുടെ ഉത്തരവാദിത്വമാണ് എന്നായിരുന്നു വിഎച്ച്പി നേതാവ് ശരത് ശര്‍മയുടെ വാക്കുകള്‍. വിഎച്ച്പിയുടെ വിചിത്രമായ ആവശ്യത്തെ വിമര്‍ശിച്ചും പരിഹസിച്ചും പലരും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ഹീറ്റര്‍ സ്ഥാപിച്ചുവെന്ന വാര്‍ത്ത എഎന്‍ഐ പുറത്തു വിട്ടത്.

Top