മഹാനടിയില്‍ നിന്ന് കീര്‍ത്തി രാജമൗലി ചിത്രത്തിലേക്ക്?

മഹാനടിയില്‍ സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടനവധി പ്രമുഖര്‍ കീര്‍ത്തിയെയും ദുല്‍ഖര്‍ സല്‍മാനെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുമുണ്ടായിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് കീര്‍ത്തിയുടേതെന്നായിരുന്നു രാജമൗലി അഭിപ്രായപ്പെട്ടത്. മാത്രമല്ല കീര്‍ത്തി സാവിത്രിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവെന്നും പ്രശംസിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ കീര്‍ത്തി നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും നായകന്‍മാരാക്കിയാണ് രാജമൗലി അടുത്ത ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത് ആര്‍ആര്‍ആര്‍ എന്നാണ്. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നതാണ്. ബാഹുബലിക്ക് ശേഷമുള്ള ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രാജമൗലിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്.

Latest
Widgets Magazine