വിജയുടെ കാലിന്മേൽ കാൽ കയറ്റി വെച്ചു; നടി കീർത്തി സുരേഷിന് ആരാധകരുടെ വക അസഭ്യ വർഷം

വിജയുടെ കാലിനു മുകളിൽ കീർത്തി കാൽ കയറ്റി വെച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വിജയ്ക്കൊപ്പം കീർത്തി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഒരു ചിത്രം പുറത്ത് വന്നിരുന്നു. ചിത്രത്തിൽ കീർത്തി സോഫയുടെ മുകളിലും വിജയ് നിലത്തും ഇരിക്കുന്നു. കീർത്തിയുടെ കാൽപ്പാദം വിജയുടെ കാൽപ്പാദത്തിന് മുകളിലാണ് വച്ചിരിക്കുന്നത്. ഇത് വിജയുടെ ആരാധകരിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കീർത്തിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വിഭാഗം വിമർശനവുമായി രംഗത്ത് വന്നു. വിജയിനെ ബഹുമാനിക്കണമെന്നും കാലിൽ കാൽവച്ചത് ശരിയായില്ലെന്നും അവർ പറയുന്നു. എന്നാൽ കീർത്തിയെ പിന്തുണച്ച് മറ്റൊരു വിഭാഗം ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.

 

Top