ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു,വിള്ളലിലേയ്ക്ക് ഇന്ത്യന്‍ മഹസമുദ്രം ഉടൻ ഇരച്ചു കയറും ..ഭൂലോകം നാശത്തിലേക്ക്

ലണ്ടൻ :ഭൂലോകം നാശത്തിലേക്ക് എന്ന സൂചന .ആഫ്രിക്കന്‍ ഭൂഖണ്ഡം അതിവേഗം രണ്ടായി പിളരുന്നു. ശാസ്ത്രം കരുതിയതിനേക്കള്‍ വേഗത്തിലാണു ഭൂഖണ്ഡം രണ്ടായി പിളരുന്നത്. കെനിയ, സൊമാലിയ, താന്‍സാനിയ എന്നിവ ഉള്‍പ്പെടുന്ന ആഫ്രിക്കായുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭാഗമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന അതിവേഗം വേര്‍പെടുന്നത്. കെനിയായിലെ തിരക്കേറിയ ഹൈവേയായ മായ്മാഹിയു- നരോക് പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തില്‍ 20 മീറ്റര്‍ വീതിയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.kenya split

കെനിയന്‍ നണ്ണല്‍ ഹൈവേസ് അതോറിറ്റി തന്നെയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ഗതാഗതം പുന:സ്ഥാപിക്കാനായി മണ്ണും പറയും ഇട്ട് വിള്ളല്‍ നികത്താന്‍ ശ്രമം നടത്തുന്നുണ്ട്. എങ്കിലും ഇത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ വേര്‍പെടല്‍ പൂര്‍ത്തിയാകുമ്പോള്‍ സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറും. വര്‍ഷങ്ങള്‍ക്കകം ആഫ്രിക്കയ്ക്കും കൊമ്പിനുമിടയില്‍ ഇന്ത്യന്‍ മഹസമുദ്രം ഇരച്ചുകയറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പ്രതിഭാസം പൂര്‍ത്തിയാകാന്‍ 5 കോടി വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം ശക്തിയേറിയ പ്രതിഭാസങ്ങളുടെ പ്രഭവകേന്ദ്രം ഭൂമിക്കടിയിലായതിനാല്‍ ഈ പ്രതിഭാസത്തെ തടയാന്‍ മനുഷ്യനു നിലവിലെ സാങ്കേതിക വിദ്യ കൊണ്ടു സാധ്യമല്ല. നിലവില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി. പ്രധാനമായും ഒമ്പതു പാളികളാണു ഭൂമിക്ക് ഉള്ളത് എന്നു ഭൗമശസ്ത്രജ്ഞന്മാര്‍ പറയുന്നു. വടക്കേ അമേരിക്ക, പസഫിക്, യുറേഷ്യന്‍, ആഫ്രിക്കന്‍, ഇന്‍ഡോ ആസ്ത്രലിയന്‍, ആസ്‌ത്രേലിയന്‍, ഇന്ത്യന്‍ , ദക്ഷിണ അമേരിക്കന്‍, അന്റര്‍ട്ടിക്ക് എന്നിങ്ങനെയാണ് ഈ പാളികള്‍. ഇതില്‍ ആഫ്രിക്കന്‍ പാളിയാണു രണ്ടായി പിളര്‍ന്നു കൊണ്ടിരിക്കുന്നത്.

Top