പിണറായി വിജയനെന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞു. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം; മാര്‍ച്ചോടെ ലയനമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന് മാത്രമായുള്ള ഒരു ‘കേരള ബാങ്ക്’ പിണറായി വിജയനെന്ന ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞു.കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നല്‍കി
ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണു റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളം ബാങ്ക് വരുന്നതോടെ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ‘കേരള ബാങ്ക്’ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് പണം നല്കാന്‍ കഴിയുന്ന ഏക ബാങ്കായി മാറും. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുമായുള്ള ലയനത്തിലൂടെ എസ് ബി ടി നഷ്ടമാക്കിയ വിടവ് നികത്താനും ഇത് സഹായിക്കും.

റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ ലൈസന്‍സിങ് നടപടികളും സാധ്യമാക്കണമെന്നും കത്തില്‍ പറയുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള ബാങ്കിന് അനുമതി നല്‍കുന്നതു തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്ക് എന്ന ആശയവും അതു സാക്ഷാത്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളതും കേരളത്തിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ളതുമാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.KERALA BANK-DIH

സഹകരണ വായ്പ സംവിധാനത്തില്‍ കേരളത്തില്‍ ഒരു തൃതല സംവിധാനമാണ് നിലനില്‍ക്കുന്നത്- കേരള സംസ്ഥാന സഹകരണ ബാങ്കാണ് ഏറ്റവും മുകളില്‍. തൊട്ടുതാഴെ 14 ജില്ലാ സഹകരണ ബാങ്കുകള്‍. അടിത്തട്ടില്‍ 2,500-ഓളം പ്രാഥമിക സഹകരണ വായ്പ സംഘങ്ങള്‍.ഏറ്റവും പുതിയ കണക്കനുസരിച്ച് 14 ജില്ല സഹകരണ ബാങ്കുകളിലുമായി 47,047.43 കോടി രൂപയുടെ നിക്ഷേപമുണ്ട്. കേരള സംസ്ഥാന സഹകരണ ബാങ്കിന് മറ്റൊരു 6366.56 കോടി രൂപ വേറെയുണ്ട്. കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമ വികസന ബാങ്ക് (KSCARDB), പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (PCARDB) എന്നിവയുടേതടക്കമുള്ള 15 ശാഖകളിലായി 636 കോടി രൂപ വേറെയുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 54050 കോടി രൂപ വരും. പ്രാഥമിക വായ്പ സംഘങ്ങളിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് 1,50,000 കോടി രൂപയുടെ വന്‍ നിക്ഷേപം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും വിശ്വാസ്യതയും നാടിന്റെ പൊതുവികസനപ്രക്രിയയില്‍ കണ്ണിചേര്‍ക്കുകയും ഒപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിങ് സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെയാകും കേരള ബാങ്ക് ചരിത്രത്തില്‍ ഇടംപിടിക്കുക. ആധുനിക ബാങ്കിങ്ങിന്റെ സര്‍വ സവിശേഷതകളോടുംകൂടി കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നു പറഞ്ഞാല്‍, അത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെയും അതിലേറെ ഒരു കഴിവുറ്റ രാഷ്ട്രീയ നേതാവിന്റെയും ദീര്ഘവീക്ഷണത്തിലൂടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും ജനകീയ പ്രതിബദ്ധതയുടെയും വിളംബരമാണ്.kerala-gramin-bank

കേരളത്തില്‍ സ്വാതന്ത്യ്രകാലഘട്ടംമുതല്‍ ശക്തിപ്പെട്ടുവന്ന സഹകരണമേഖലയാണ് കര്‍ഷകരുടെയും ഇതര ദരിദ്രജനവിഭാഗങ്ങളുടെയും വായ്പ ആവശ്യങ്ങളെ പരിമിതമായ നിലയിലെങ്കിലും തൃപ്തിപ്പെടുത്തിയത്. എല്ലാ മേഖലകളിലും പ്രവര്‍ത്തനം വിപുലമാക്കിയെങ്കിലും വായ്പാരംഗത്ത് സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടം വിസ്മയകരമാണ്. ഈ രംഗത്തെ ന്യൂനതകള്‍ പരിഹരിച്ച് കുത്തകതാല്‍പ്പര്യങ്ങളോട് മത്സരിക്കാന്‍ പാകത്തില്‍ ഒരു വന്‍കിട ബാങ്കിങ് സ്ഥാപനം സഹകരണമേഖലയില്‍ സ്ഥാപിക്കുക എന്ന കാഴ്ചപ്പാട് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചു. ഇതിനുള്‍പ്പെടെ ലഭിച്ച ജനവിധിയോട് പൂര്‍ണതോതില്‍ പ്രതിബദ്ധത പുലര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കേരള ബാങ്കിന്റെ പിറവി .ഇടത് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് കേരള സമ്പദ്ഘടനയെ അടിമുടി പുതുക്കിപ്പണിയാന്‍ പര്യാപ്തമായ നവസംരംഭത്തിന് നിലമൊരുക്കിയത്.

കേരളത്തിന്റെ നട്ടെല്ലായ പ്രാഥമിക സഹകരണബാങ്കുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നതാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ പ്രത്യേകത. നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്‍കണമെന്നും ബാങ്കിങ്രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്‍പ്പന്നങ്ങളും കേരള കോ- ഓപ്പറേറ്റീവ് ബാങ്കിലൂടെ പ്രാഥമിക ബാങ്കുകള്‍ ഉപയോക്താക്കളിലെത്തിക്കണമെന്നും വിഭാവനംചെയ്യുമ്പോള്‍ വികേന്ദ്രീകൃത വളര്‍ച്ചയുടെ സകല സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. പ്രൊഫഷണല്‍ വൈദഗ്ധ്യവും സമീപനവും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങളും നവീനങ്ങളായ ബാങ്കിങ് ഉല്‍പ്പന്നങ്ങളും കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സവിശേഷതയായിരിക്കും. പുതുതലമുറ ബാങ്കുകളുടെ ആകര്‍ഷണീയതയായി കൊണ്ടാടപ്പെടുന്ന ഈ സേവനങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പ്രാഥമിക സഹകരണബാങ്കുകളിലും ലഭ്യമാകാന്‍ പോകുന്നു.

ജില്ലാ-സംസ്ഥാന സഹകരണബാങ്കുകള്‍ ലയിച്ച് ഒറ്റ സ്ഥാപനമാകുന്നതോടെ നിലവിലുള്ള രണ്ടാംതട്ടിന്റെ പ്രവര്‍ത്തനച്ചെലവ് പൂര്‍ണമായും ഒഴിവാക്കാനാകും. എല്ലാ ബാങ്കിങ് നിയമങ്ങളുടെയും പരിധിയില്‍ വരുന്നതിനാല്‍ ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ കേരള ബാങ്കിന് നിര്‍വഹിക്കാനാകും. എല്ലാവര്‍ക്കും സുരക്ഷിതവും വിശ്വസ്തവുമായ സേവനം എന്നതിനൊപ്പം നാടിന്റെ വികസനവും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനവും കേരള ബാങ്ക് ലക്ഷ്യമിടുന്നു. ആധുനിക സേവനങ്ങള്‍ക്ക് പൊതു- സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജുകള്‍ കേരള ബങ്കില്‍ ഉണ്ടാകില്ല. മൂന്ന് മേഖലാ ബോര്‍ഡും കേന്ദ്ര ബോര്‍ഡും ചേര്‍ന്ന ഭരണനിര്‍വഹണ സംവിധാനം പ്രാദേശിക, വികേന്ദ്രീകൃത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമാകും.പ്രാഥമിക സംഘങ്ങളായിരിക്കും കേരള ബാങ്കിന്റെ ഓഹരിയുടമകള്‍. മുഴുവന്‍ പ്രാഥമിക ബാങ്കുകളെയും ഉള്‍പ്പെടുത്തി രൂപീകൃതമാകുന്ന ഏകീകൃത കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ ഗ്രാമീണസേവനത്തിനുള്ള ഏറ്റവും മികച്ച ശൃംഖലയായി മാറും.

Top