സഹപ്രവര്‍ത്തകന് തന്നെ കാണുമ്പോള്‍ കടുത്ത ലൈംഗിക ദാഹം: മി ടു ഹാഷ് ടാഗില്‍ മാധ്യമ പ്രവര്‍ത്തക

താന്‍ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമത്തെ കുറിച്ചുള്ള തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് മീ ടൂ ഹാഷ് ടാഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ തുറന്നു പറച്ചിലുമായി എത്തി. ഇപ്പോഴിതാ മീ ടു ഹാഷ് ടാഗില്‍ തുറന്നു പറച്ചിലുമായി എത്തിയിരിക്കുന്നത് ബിബിസി പത്രപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ രജിനി വൈദ്യനാഥാണ്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ചാണ് രജിനി മീ ടു ഹാഷ് ടാഗില്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ചാണ് മീ ടു ഹാഷ് ടാഗില്‍ രജിനി വൈദ്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. രജിനിയുടെ തുറന്നു പറച്ചില്‍ ഇംഗ്‌ളീഷ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്നെക്കാള്‍ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവര്‍ത്തകനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രജിനി പറയുന്നു. വാഷിങ്ടണില്‍ പത്രപ്രവര്‍ത്തകയായിരിക്കെയാണ് ഇതെന്നും അവര്‍ പറയുന്നു. നിന്നെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ലെന്നും കടുത്ത ലൈംഗിക ആകര്‍ഷണം തോന്നുന്നുവെന്നും സഹപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞതായി രജിനി. മറ്റ് വിഷയങ്ങള്‍ കൊണ്ട് സഹപ്രവര്‍ത്തകന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കിയെങ്കിലും അയാള്‍ തന്റെ സൗന്ദര്യത്തെ കുറിച്ചും ലൈംഗിക ദാഹത്തെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നതായും അവര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ കയറിയപ്പോഴായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത് നടന്നത് തന്റെ 25ാം വയസിലാണെന്നും രജിനി.

വിവാഹിതനായ മറ്റൊരു സഹ പ്രവര്‍ത്തകനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് രജിനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ കാണുമ്പോള്‍ നിയന്ത്രണം വിട്ടു പോകുന്നതായി അയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നതായി രജിനി. വീണ്ടും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടതുള്ളതിനാല്‍ ഇത്തരത്തില്‍ ആവര്‍ത്തിക്കരുതെന്ന് അയാള്‍ക്ക് താക്കീത് നല്‍കിയതായി രജിനി. ഇയാള്‍ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ മോശം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട് അറിഞ്ഞുവെന്ന് രജിനി പറയുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ സ്ഥാപത്തില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top