വിനീത് അടിച്ചുപൊളിച്ചു;അഞ്ച് മിനിറ്റില്‍ ഇരട്ടഗോള്‍ നേടി ചെന്നൈ എഫ് സിയെ അടിച്ചുമലര്‍ത്തി !

കൊച്ചി: സി.കെ വിനീതിന്റെ ബൂട്ടുകള്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളുമായി പൊരുതിയപ്പോള്‍ ചെന്നൈയിന്‍ എഫ്.സിയെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ജയത്തോടെ പോയിന്റ് നേട്ടം 15 ആക്കി ഉയര്‍ത്തിയ ബ്ലാസ്റ്റേഴ്സ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കു കയറി.

ബെര്‍നാഡ് മെന്‍ഡി ചെന്നൈയിന്റെ ഗോള്‍ നേടിയപ്പോള്‍ കാഡിയോ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയ ശില്‍പിയായ വിനീതിന്റെ ബൂട്ടില്‍ നിന്നാണ് വിജയ ഗോളുകള്‍ പിറന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2006 ലോകകപ്പ് ഫൈനലില്‍ സിനദെയ്ന്‍ സിദാന്റെ ചുവപ്പുകാര്‍ഡ് പുറത്താവലിലേക്ക് നയിച്ച ചെന്നൈ കോച്ച് മറ്റരാസിയെ പ്രകോപിപ്പിക്കാന്‍ സിദാന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ഒരുപറ്റം എത്തിയത്. തോല്‍വി ഉറപ്പായപ്പോള്‍ തള്ളവിരലുയര്‍ത്തി ബ്ലാസ്റ്റേഴ്സ് ആരാധകരെ അഭിനന്ദിക്കാന്‍ മറ്റരാസി മറന്നില്ല.

തുടക്കത്തില്‍ ചെന്നൈ

തുടക്കം മുതല്‍ ചെന്നൈ ആക്രമിച്ചു കളിച്ചപ്പോള്‍ സ്വന്തം ബോക്സ് സുരക്ഷിതമാക്കാനുള്ള പിടിപ്പതു പണിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. കളി മുന്നേറവെ മഞ്ഞപ്പടയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.

22-ാം മിനുട്ടില്‍ ബെര്‍നാഡ് മെന്‍ഡിയുടെ ഗോളിലാണ് സന്ദര്‍ശകര്‍ ലീഡെടുത്തത്. സ്വന്തം ബോക്സിനു പുറത്ത് മെന്‍ഡിയെ ഒറ്റക്ക് മുന്നേറാന്‍ അനുവദിച്ചതിന് ബ്ലാസ്റ്റേഴ്സ് വലിയ വില നല്‍കേണ്ടി വന്നു. റാഫേല്‍ ഓഗസ്റ്റോയുടെ പാസ് സ്വീകരിച്ച് മുന്നേറി ബോക്സിനുള്ളില്‍ കയറിയ മെന്‍ഡി തൊടുത്ത ഷോട്ട് ഡിഫന്ററുടെ കാലില്‍ തട്ടി വലയിലേക്ക് താണിറങ്ങി. മെന്‍ഡിയുടെ ലോ ആങ്കിള്‍ ഷോട്ടിന് കണക്കാക്കി ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് താഴ്ന്ന് ഡൈവ് ചെയ്തിരുന്നതിനാല്‍ ആളൊഴിഞ്ഞ വലയിലാണ് പന്തെത്തിയത്

Top