പോക്‌സോ കേസില്‍ കേരളത്തിലെ രണ്ടു വൈദികര്‍ ജീവപര്യന്തം അഴിക്കുള്ളില്‍; ഫാദര്‍ എഡ്‌വിനു കൂട്ടായി ഇനി ഫാദര്‍ റോബിനും

കൊച്ചി: പീഡനക്കേസില്‍ ഇനി അഴിക്കുള്ളില്‍ കേരളത്തിലെ രണ്ട് വൈദീകര്‍. തൃശൂര്‍ ജില്ലയിലെ മതിലകം സ്വദേശിയായ ഫാദര്‍ എഡ്വിന്‍ വിയ്യൂര്‍ സെന്റര്‍ ജയിലില്‍ പോക്‌സോ കേസില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ്. ഇപ്പോള്‍ ഫാദര്‍ റോബിനും പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് അഴിക്കുള്ളിലാകുന്നു. കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് മാനക്കേണ്ടുണ്ടാക്കിയ രണ്ട് വൈദീകര്‍ക്കും മതിയായ ശിക്ഷ തന്നെ ലഭിച്ചുവെന്നാണ് വിശ്വാസികളുടെ അഭിപ്രായം.

മേടയിലെത്തിയ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഫാദര്‍ എഡ്വിന്‍ അറസ്റ്റിലാകുന്നത്. ആദ്യം ലക്ഷങ്ങള്‍ നല്‍കി കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും സഹ വൈദീകര്‍ ഇടപ്പെട്ടതോടെ പോലീസ് കേസാവുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ എഡ്വിന്‍ മുങ്ങിയെങ്കിലും പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു. കോട്ടപ്പുറം രൂപതയിലെ പുത്തന്‍ വേലിക്കരയില്‍ വികാരിയായിരിക്കെയാണ് ഒമ്പതാ ക്ലാസുകാരിയെ പീഡിപ്പിച്ചത്. ധ്യാനഗുരുവും മികച്ച പ്രാസംഗീകനുമായ വൈദികന്‍ പീഡനകേസില്‍ പെട്ടത് ആരും ആദ്യം വിശ്വസിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് മാസത്തോളം കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ എഡ്വിന്‍ ഫിഗറസിനു ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചിരുന്നത്. ഫാ റോബിന് അറുപത് വര്‍ഷം തടവും അത് 20 വര്‍ഷം കഠിന തടവായി ഒരുമിച്ച് അനുഭവിക്കാനായിരുന്നു വിധി. മേടയില്‍ സ്ഥിരമായി എത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഫാദര്‍ റോബിന്‍ ലൈംഗീകമായി പീഡിപ്പിച്ചത്.

കുട്ടി ഗര്‍ഭിണിയായി പ്രസവിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പിതാവിനെ കുറ്റമേല്‍പ്പിച്ച് രക്ഷപ്പെടാനായിരുന്നു ഫാദര്‍ റോബിന്റെ നീക്കം. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പള്ളിയിലെ വികാരി അച്ചനാണ് പീഡിപ്പിച്ചതെന്ന് കുട്ടി തുറന്ന് പറഞ്ഞു. ഫാദര്‍ റോബിന്റെ സ്വാധിനത്തില്‍ കുട്ടി പ്രസവിച്ച വിവരം രഹസ്യമാക്കി വയ്ക്കുകയും കുട്ടിയെ രൂപതയ്ക്ക് കീഴിലുള്ള അനാഥാലയത്തിലേയ്ക്ക് മാറ്റുകയു ചെയ്തു. കേസ് അട്ടിമറിയ്ക്കാന്‍ മാതാപിതാക്കള്‍ കോടതിയില്‍ കള്ള സാക്ഷി പറഞ്ഞു. പക്ഷെ കുഞ്ഞിന്റെ ഡി എന്‍ എ ടെസ്റ്റില്‍ കുടുങ്ങിയതോടെ കോടതി ശിക്ഷ വിധിച്ചു.

 

Top