കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേയ്ക്ക്; മഹാസമ്മേളനത്തോടെ ജോസഫ് വിഭാഗം യുഡിഎഫിലെത്തും; പിന്നിൽ ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങൾ

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ മകൻ ജോസ് കെ.മാണി എംപി പാർട്ടി പിടിച്ചടക്കാൻ നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ച് ജോസഫ് വിഭാഗം പാർട്ടി വിട്ട് യുഡിഎഫിലേയ്ക്കു മടങ്ങുമെന്നു സൂചന. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് സൂചന ലഭിക്കുന്നത്. ജോസിന്റെ സ്ഥാനാരോഹണം തൽക്കാലം കോട്ടയം സമ്മേളനത്തിലുണ്ടാകില്ലെങ്കിലും പിൻഗാമിയായി ജോസിനെ മാണി പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പാണ്.ആയിരം പൂർണ ചന്ദ്രൻമാരേ കണ്ട മാണി സാറിന് രാഷ്ട്രീയമൊഴിവാക്കി വിശ്രമിക്കാനൊന്നുമല്ല പുതിയ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുമായുണ്ടായ തെറ്റിപ്പിരിയലിനെ തുടർന്ന് ഒരു മുന്നണി രാഷ്ട്രീയത്തിലുമില്ലാതെ നിൽക്കുന്ന മാണിയ്ക്ക് എവിടെയെങ്കിലും സീറ്റുറപ്പിക്കണം.അതിന് തന്റെ രാഷ്ട്രീയത്തേക്കാൾ നല്ലത് മകന്റെയാണെന്ന് മാണിക്കറിയാം.മാത്രമല്ല അടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നാൽ കരതൊടാൻ കഴിയില്ലെന്ന ആശങ്കയും മാണിയ്ക്കുണ്ട്.നിലിവിൽ പാർട്ടിയുടെ എം പി സ്ഥാനമുള്ള ജോസിനെ പാർട്ടിയുടെ കൂടി ചുമതല ഏൽപിച്ച് കളി അല്പം കൊഴിപ്പിക്കാനും നീക്കമുണ്ട്

എന്നാൽ മാണി സാറിന്റെ ഈ നീക്കത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്നു പുറത്തു പോയ ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ്ജിന്റെ ജനകീയ പാർട്ടിയ്ക്കൊപ്പം പോകാൻ മധ്യതിരുവതാംകൂറിലെ മാണികോൺഗ്രിസിലെ ചില നേതാക്കൻമാർ കോപ്പു കൂട്ടുന്നതായും മാണി ക്യാമ്പിൽ നിന്ന് റിപ്പോർട്ടുകളുമുണ്ട് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൻമാർ ഇതിനോടകം ജോസ് കെ മാണിയുടെ പട്ടാഭിഷേകത്തിനെ എതിർത്തത് മാണി കോൺഗ്രസിലെി ഭിന്നിപ്പിന്റെ സ്വരം പുറത്തേയ്ക്കെത്താൻ കാരണമായിട്ടുമുണ്ട്.കേരളാ കോൺഗ്രസ്(എം)ലെ ജനാധിപത്യ സ്വഭാവത്തെ കുറിച്ച് ആവർത്തിച്ച് മാണിയും മകനും പറയുന്നുണ്ടെങ്കിലും അത്തരമൊരു ജനാധിപത്യ സംവിധാനമല്ല പാർട്ടി സ്വീകരിക്കുന്നതെന്നു വ്യക്തം.കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിച്ചിരിക്കുന്ന കുടുംബവാഴ്ചയുടെ ചെറുപതിപ്പു തന്നെയാണ് ജോസിന്റെ സ്ഥാനാരോഹണത്തോടെ കേരളാ കോൺഗ്രസ്(എം)ലും ഉണ്ടാകാൻ പോകുന്നത്.

ഒരു എം പിയും ആറ് എം എൽ എ മാരുമാണ് നിലവിൽ പാർട്ടിക്കുള്ളത്.മാത്രമല്ല പലയിടങ്ങളിലും പാർട്ടി തദ്ദേശസ്ഥാപനങ്ങളിൽ നിർണായക ശക്തിയുമാണ്.നിലവിലെ സാഹചര്യത്തിൽ പാർട്ടിയ്ക്കുള്ളിലുണ്ടാകുന്ന ഏതി പൊട്ടിത്തെറിയും എന്തു വിലകൊടുത്തും തടയിടാൻ മാണിയ്ക്കു കഴിയാത്ത സാഹചര്യമുണ്ടായാൽ കേരളാ കോൺഗ്രസ് (എം )ന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കും.

കാരണം ഇരുമുന്നണികൾക്കുമൊപ്പമാണോ അതോ കുറച്ചുനാൾ മുൻപ് കരക്കമ്പി പ്രചരിച്ചിരുന്നതു പോലെ ദേശീയ രാഷ്ട്രീയത്തിൽ ജോസിന്റെ ഭാവി ഭദ്രമാക്കാൻ എൻഡിഎ യ്ക്കൊപ്പം പോകാനുള്ള എന്തെങ്കിലും പ്രഖ്യാപനമോ പാർട്ടി സമ്മേളനത്തിൽ പ്രഖ്യാപിക്കാൻ സാധ്യത കാണുന്നില്ല.മാണി കോൺഗ്രസിലേക്ക് തിരികെ ചെല്ലുമെന്ന് ചില നേതാക്കളെങ്കിലും കണക്കു കൂട്ടുന്നുണ്ട്.കാരണം മാണിയുടെ രാഷ്ട്രീയപ്രവർത്തനങ്ങൾ ഇടതിനേക്കാൾ വലതിനോടാണ് കൂടുതൽ ഐക്യപ്പെടുന്നത്.എന്നാൽ പ്രാദേശികമായി എൻഡിഎ യ്ക്കു ഗുണകരമാകുന്ന എന്തു തീരുമാനവുമെടുക്കാൻ അവർക്ക് നിർദ്ദേശമുണ്ട്.അതുകൊണ്ടു തന്നെ അത്തരമൊരു ചർച്ചയിലേയ്ക്ക് പോകാനും മാണി മടികാണിക്കില്ല.എന്നാൽ ഇതൊക്കെ മകന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കിക്കൊണ്ടു തന്നെയായിരിക്കും. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ മാണി ,ജോസിനെ പാർട്ടിയുടെ അധികാരിയായി പ്രഖ്്യാപിക്കുകയും ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്ന കാര്യവും കൂടി ഒരുമിച്ച് പ്രഖ്യാപിക്കാനും സാധ്യതയില്ല.കാരണം പാർട്ടിയിലെ എല്ലാനേതാക്കളേയും അനുനയിപ്പിച്ചുകൊണ്ടൊരു നീക്കമാണ് മാണി ലക്ഷ്യമിടുന്നത്.എന്നാൽ ജോസിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് മാണിയുടെ പാളയത്തിലുള്ള ജോസഫിന്റെ മനസ് ഇതുവരെ തുറന്നിട്ടില്ല.കാരണം മാണിയുടെ രാഷ്ട്രീയ ശക്തി മകനുണ്ടോയെന്നും പാർട്ടിയെ ഒരുമിച്ച് നിർത്താനുള്ള കഴിവ് മകനുണ്ടോയെന്നും ഇപ്പോഴും അണികൾക്കിടയിൽ സംശയമുണ്ട്.പാർലമെന്ററി രാഷ്ട്രീയത്തിൽ ജോസ് കഴിഞ്ഞ കുറച്ചു കാലമായി നിലനില്ക്കുന്നുണ്ടെങ്കിലും നേതാക്കൾക്കിടയിലും താഴേത്തട്ടിലും മാണിയെപ്പോലെ തന്റെ സ്വാധീനമുറപ്പിക്കാൻ അദ്ദേഹത്തിനായിട്ടില്ല

ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ കേരളാ കോൺഗ്രസ് (എം) ഇനിയുമൊരു പിളർപ്പിലേക്കെന്ന സൂചന തന്നെയാണുള്ളത്.കാരണം രാഷ്ട്രീയത്തിൽ മാണിയുടെ ചങ്കുപ്പും ചാണക്യതന്ത്രവും മകൻ ജോസിന് ഇല്ലെന്നുള്ളത് തന്നെ.കളി പതിനെട്ടും പഠിച്ച മാണിയുടെ രാഷ്ട്രീയ ആർജ്ജവം പോലും പിളർപ്പിന്റെ രാഷ്ട്രീയത്തെ കേരളാ കോൺഗ്രസിൽ പിടിച്ചു നിർത്താനായിട്ടില്ല. കോട്ടയം സമ്മേളനം കഴിയുനനതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കേരള രാഷ്ട്രീയത്തിൽ രൂപപ്പെടുമെന്നതിൽ സംശമില്ല

Top