പ്രളയക്കെടുതി: വ്യാജ വാര്‍ത്തകളുമായി ദുഷ്ട ജന്തുക്കളും; വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക

പ്രളയക്കെടുതിയില്‍ ജനം വലയുന്ന സമയത്തും അനാവശ്യ ഭീതി പരത്താന്‍ പലയിടത്തും ശ്രമം നടക്കുന്നു. സോഷ്യല്‍ മീഡിയിയിലൂടെയാണ് പല വ്യാജ വാര്‍ത്തകളും ഇതിനിടയില്‍ പ്രചരിക്കുന്നത്. വളെരെ ചെറിയോരു സംഘം ആളുകളാണ് ഇതിന് പിന്നില്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ശ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരള പോലീസ് നിയമ നടപടിസ്വീകരിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്‌സ് മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐ, ജി മനോജ് എബ്രഹാം അറിയിച്ചു,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദ്യുതി വിതരണം മുടങ്ങുമെന്നത് മറ്റൊരു തെറ്റായ പ്രചാരണമായിരുന്നു. സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണം. ഈ വ്യാജ വാര്‍ത്തക്കെതിരെ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.

വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാര്‍. വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകദേശം 4000 ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷന്‍, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷന്‍, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി വെച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ആയതിനാല്‍ തെറ്റായ വാര്‍ത്താ പ്രചാരണത്തില്‍ കുടുങ്ങരുതെന്നും വൈദ്യുതി നില പുനസ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു.

ഒറ്റപ്പാലത്തിനടുത്ത് അനങ്ങന്‍മല ഇടിയുന്നു എന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും ശുദ്ധ കളവാണ്. ആരും വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത് എന്നാണ് അധികൃതര്‍ നല്‍കുന്ന സന്ദേശം. ലഭിക്കുന്ന വാര്‍ത്തകള്‍ വിശ്വാസയോഗ്യമായ വാര്‍ത്താ ഏജന്‍സികളില്‍ നിന്നുള്ളതാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

Top