പ്രളയ ജലത്തില്‍പ്പെട്ട് പുഴകളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യങ്ങളെത്തി; നാട്ടുകാരെ ഞെട്ടിച്ച് വലയില്‍ കുടുങ്ങിയത് ഇവയാണ്

പ്രളയത്തിന് ശേഷം ജലം കുത്തിയൊഴുകിയ കേരളത്തിലെ കായലുകളും പുഴകളും വൈവിധ്യമാര്‍ന്ന മത്സ്യങ്ങളെക്കൊണ്ട് നിറയുകയാണ്. ഇതില്‍ പലതും മറ്റ് നാടന്‍ മത്സ്യങ്ങള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നവയാണ്. വലയില്‍ കുടുങ്ങുന്ന പലതും ലക്ഷങ്ങള്‍ വിലയുള്ളതും. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വളര്‍ത്തിയിരുന്നവരയാണ് ഒഴുക്കില്‍പ്പെട്ട് മറ്റ് സ്ഥലങ്ങളിലെത്തിയിരിക്കുന്നത്.

വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്തിന് ഭീഷണിയായ പിരാന മത്സ്യത്തിന്റെ വലിയ കൂട്ടം. റെഡ് ബെല്ലി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പിരാന മല്‍സ്യങ്ങളെ വിവിധയിടങ്ങളില്‍ സ്വകാര്യ കുളങ്ങളില്‍ വളര്‍ത്തിയിരുന്നത് കായലിലേക്ക് ഒഴുകിയെത്തിയതാകുമെന്നാണ് വിലയിരുത്തുന്നത്. ചെറു മത്സ്യങ്ങളെ തിന്നുന്നതിനാല്‍ ശുദ്ധജലതടാകങ്ങള്‍ക്ക് ഭീക്ഷണിയാണ് ഈ മല്‍സ്യങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെട്ടന്ന് വളര്‍ച്ച പ്രാപിക്കുകയും രുചിയുള്ള ഇറച്ചിയുമായതിനാല്‍ നിരവധി പേരാണ് വേമ്പനാട്ട് കായലിന്റെ പരിസര പ്രദേശങ്ങളില്‍ സ്വകാര്യ കുളങ്ങളില്‍ ഇവയെ വളര്‍ത്തിയിരുന്നത്. കായലിലെ തദ്ദേശ മല്‍സ്യ സമ്പത്തിന് ഭീഷണിയാകുമെന്ന് ആശങ്കയുണ്ടെങ്കിലും നിലവില്‍ കായലില്‍ ചൂണ്ടയിടുന്നവര്‍ക്ക് പിരാന മല്‍സ്യത്തിന്റെ ചാകരയാണ് ലഭിക്കുന്നത്. എന്നാല്‍ മല്‍സ്യ ബന്ധന വലകള്‍ കീറി രക്ഷപെടാന്‍ സാധിക്കുന്ന വിധത്തിലുള്ള പല്ലുകള്‍ ഉള്ളതിനാല്‍ വലക്കാര്‍ക്ക് പിരാന കിട്ടുന്നത് അപൂര്‍വ്വമാണ്.

വേമ്പനാട്ടു കായലില്‍ തന്നെ വലയില്‍ കുടുങ്ങിയ ഗാര്‍ ഫിഷിനെയും കിട്ടിയിരുന്നു. വലയിട്ടയാള്‍ക്ക് മുതലയാണോ മീനാണോ എന്ന് ആദ്യം സംശയമായിരുന്നു. പ്രാദേശികമായി മുതല മീന്‍ എന്ന് അറിയപ്പെടുന്ന മത്സ്യമാണിത്. വില്‍ക്കാന്‍ നോക്കിയപ്പോള്‍ വാങ്ങാനാളില്ല. ഇങ്ങനെയൊരു മീനിനെ പെരുമ്പളത്തുകാര്‍ കണ്ടിട്ടില്ല. കോലാന്‍ മീനോടു സാദൃശ്യം തോന്നുന്ന ഇതിനു മൂന്നു കിലോഗ്രാം ഭാരമുണ്ട്.

ശാസ്താങ്കല്‍ ബോട്ടുജെട്ടിക്കു സമീപം മല്‍സ്യബന്ധനത്തിനിടെയാണു പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്റെ വലയില്‍ മീന്‍ കുടുങ്ങിയത്. ഇത്തരം മല്‍സ്യം ഡാമുകളിലാണ് കാണുന്നത്. പൂര്‍ണ വളര്‍ച്ച എത്തിയ ഇവയ്ക്ക് 80 മുതല്‍ 100 കിലോ വരെ തൂക്കം ഉണ്ടാകും. ഒട്ടേറെപ്പേരാണു മീന്‍ കാണാന്‍ എത്തിയത്.

പ്രളയകാലത്തിന്റെ ബാക്കി പത്രമായി ചാലക്കുടിപ്പുഴയില്‍ നിന്നു കിട്ടിയത് തെക്കെ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ ‘മാത്രം’ കണ്ടു വന്നിരുന്ന അരാപൈമയെയാണ്. ശുദ്ധജലത്തില്‍ വളരുന്ന ഏറ്റവും വലിയ മീന്‍ ആണിത്. അക്വേറിയത്തില്‍ എത്തിയാല്‍ ആറോ എട്ടോ ലക്ഷം രൂപയുടെ മുതലാണു അരാപൈമ.

10-20 മിനിറ്റ് വരെ ജലത്തിനടിയില്‍ തന്നെ കഴിയാന്‍ പറ്റുമെങ്കിലും ജലോപരിതലത്തില്‍ കൂടുതല്‍ സമയം കാണുന്നതിനാല്‍ ഇവയെ മനുഷ്യര്‍ വേട്ടയാടുന്നതു മൂലം വംശനാശഭിഷണി നിലനില്‍ക്കുന്ന ഒരു വര്‍ഗ്ഗമാണിത്. ശരാശരി 9 അടി നീളവും, 200 കിലോ തൂക്കവും (ചിലപ്പോള്‍ അതിലധികവും) വയ്ക്കുന്ന ഇവ മീനുകളെ മുതല്‍ പക്ഷികളെ വരെ ഭക്ഷണമാക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇവയെ പിടിക്കുന്നത് 2001 മുതല്‍ ബ്രസീല്‍ നിരോധിച്ചിട്ടുണ്ട്. (ഇന്ത്യയില്‍ നിരോധനം ഉണ്ടാകാന്‍ വഴിയില്ല, കാരണം ഇവ ഇന്ത്യന്‍ ജലാശയങ്ങളില്‍ കണ്ടു വരുന്നവയല്ലല്ലൊ)

Top