ഉണ്ടായത് നൂറ്റാണ്ടിലെ മഹാ പ്രളയമെന്ന് നാസ; ഓഗസ്റ്റില്‍ ലഭിച്ചത് സാധാരണയെക്കാള്‍ 164 ശതമാനം അധികം

കേരളത്തെ ദുരന്തഭൂമിയാക്കിയ പ്രളയം നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട മഹാ പ്രളയമായിരുന്നെന്ന് നാസ. ജൂണ്‍ തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും അമേരിക്കന്‍ ബാഹ്യാകാശ ഏജന്‍സി. ഓഗസ്റ്റിലെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം അധികം മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പെയ്ത മഴയുടെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ ശക്തമാവുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആഗസ്റ്റ് 13 മുതല് 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദുരിതാശ്വാസം വേണോ, അയല്‍വാസിയായ പുരുഷന്മാരുടെ സാക്ഷിമൊഴി വേണം; സ്ത്രീകള്‍ സാക്ഷി ആയാല്‍ സഹായം നല്‍കാതെ വില്ലേജ് ഓഫീസുകള്‍ വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു കുപ്പികള്‍ മുങ്ങിയതല്ല, മുക്കിയത്; നശിച്ചെന്ന പേരില്‍ മറിച്ച് വില്‍ക്കാന്‍ ജീവനക്കാര്‍ മുക്കിയത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം
Latest
Widgets Magazine