പ്രളയക്കെടുതിയില്‍ അകപ്പെട്ട് വി.എം. സുധീരനും; ദൗത്യ സംഘം എത്തി രക്ഷപ്പെടുത്തി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ വി.എം സുധീരനെ മാറ്റിപ്പാര്‍പ്പിച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മാറ്റിപാര്‍പ്പിച്ചു. ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്.

ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുംടുബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളിലെ പല സ്ഥലത്തും വെള്ളം കയറിയ അവസ്ഥയിലാണ്.

‘രാവിലെ മുതല്‍ കനത്ത മഴയാണ് ഇവിടെ. ആറര ആയപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേര്‍ന്നത്’- വി.എം. സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ദുരിതാശ്വാസം വേണോ, അയല്‍വാസിയായ പുരുഷന്മാരുടെ സാക്ഷിമൊഴി വേണം; സ്ത്രീകള്‍ സാക്ഷി ആയാല്‍ സഹായം നല്‍കാതെ വില്ലേജ് ഓഫീസുകള്‍ വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു കുപ്പികള്‍ മുങ്ങിയതല്ല, മുക്കിയത്; നശിച്ചെന്ന പേരില്‍ മറിച്ച് വില്‍ക്കാന്‍ ജീവനക്കാര്‍ മുക്കിയത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം
Latest
Widgets Magazine