10 മാസത്തിനിടയില്‍ കേരളത്തില്‍ നടന്നത് 100 ഹര്‍ത്താലുകള്‍

10 മാസത്തിനുള്ളില്‍ പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിലായി കേരളത്തിലാകമാനം നടന്നത് 100 ഹര്‍ത്താലുകളാണ്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍ 79 ലും കേരളത്തില്‍ വ്യത്യസ്ഥ പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയായ ‘സേ നോ ടു ഹര്‍ത്താല്‍’ ആണ് കേരളത്തില്‍ നടന്ന ഹര്‍ത്താലുകളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. ഹര്‍ത്താലില്‍ നൂറ് തികച്ച് സെഞ്ച്വറി നേടിയത് 16ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലാണ്. രണ്ട് സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നപ്പോള്‍ ബാക്കി പ്രാദേശിക ഹര്‍ത്താലുകളായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടന്ന മാസമെന്ന റെക്കോര്‍ഡ് ജൂണിനാണ്. 21 ഹര്‍ത്താലുകളാണ് ജൂണ്‍ മാസത്തില്‍ മാത്രം നടന്നത്. ജൂലൈ മാസത്തില്‍ 19ഉം ജനുവരിയില്‍ 15 ഹര്‍ത്താലകളും നടന്നു. ഒരു ദിവസം നാലിലധികം ഇടങ്ങളില്‍ ഹര്‍ത്താല്‍ നടന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഹര്‍ത്താലുകളുടെ പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത് ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാമ്. ബിജെപി- സിപിഐഎം സംഘര്‍ഷം മുപ്പതിലധികം ഹര്‍ത്താലുകള്‍ക്ക് കാരണമായി. ബിജെപിയും സഖ്യ സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് 38 തവണയാണ്. സിപിഐഎമ്മും യുഡിഎഫും 14 തവണ വീതം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top