മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അശ്ലീലചിത്രം പോസ്റ്റ് ചെയ്തു; പ്രതിഷേധിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് ഭീഷണി

കൊച്ചി: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അയച്ചു. അര്‍ദ്ധ രാത്രിയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ലീലാവിലാസം നടന്നത്. അതിനാല്‍ തന്നെ രാവിലെയാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചിത്രം കണ്ടത്. 30 വനിത ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും അടക്കം 70 ഓളം പേരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നീലച്ചിത്രം പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ പ്രതിഷേധിച്ച വനിതാ ഉദ്യോഗസ്ഥരില്‍ ചിലരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി നിലക്ക് നിര്‍ത്തിയെന്നാണ് വിവരം. മറ്റൊരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞമാസം എട്ടിന് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പ്രതിഷേധമുയര്‍ന്നതോടെ ഗ്രൂപ്പ് അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പിഎസ് മുഴുവന്‍ പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദൃശ്യം നീക്കാന്‍ കഴിയുമെങ്കിലും അതിന് മുതിര്‍ന്നില്ലെന്നും ആക്ഷേപമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്തത് വിവാദമായതോടെ, കൈയബദ്ധം സംഭവിച്ചതാണെന്ന് പറഞ്ഞ് വകുപ്പിലെ ഉന്നതന്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിയുടെ ഓഫീസില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. സംഭവം മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടതായാണ് സൂചന. ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

Top