ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെയ്ത് ബാറിലും ശരിയാക്കൽ ..! 300 മദ്യശാലകൾകൂടി ഉടൻ തു​റ​ക്കും

തിരുവനന്തപുരം:കേരളത്തിൽ മദ്യം ഒഴുക്കാണ് ഇടതു സർക്കാർ ! സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറന്നുനൽകാൻ ഇളവുകളുമായി സർക്കാർ. കർണാടക മാതൃകയിൽ ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നാണു സൂചന. ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് ബാറുകൾ അടച്ചുപൂട്ടിയത്.

കോർപറേഷൻ, നഗരസഭാ പരിധിയിൽ ബാറുകൾ തുറന്നുനൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.ജൂലൈ ഒന്നിന് സർക്കാരിന്‍റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന, ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top