അണ്ണാ ഡി.എം.കെയുടെ എല്ലാ എം.എല്‍.മാരുടെയും എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

അയല്‍സംസ്ഥാനമായ കേരളം പ്രളയദുരിതത്തില്‍ അകപ്പെടുമ്പോള്‍ നോക്കിയിരിക്കാനല്ല തമിഴ്‌നാട് തയ്യാറായത്.മഴക്കെടുതിയുടെ ആദ്യ നാളുകളില്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിന് പിന്നാലെ ശനിയാഴ്ച അഞ്ച് കോടി രൂപയുടെ അരി, പാല്‍പ്പൊടി, പാല്‍, പുതപ്പുകള്‍ എന്നിവ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡിഎംകെ 1കോടി രൂപ നല്‍കിയിരുന്നു. ഇപ്പോള്‍ എഐഡിഎംകെ എംഎല്‍എമാരുടേയും എംപിമാരുടേയും ഒരുമാസത്തെ ശമ്പളം കൂടി ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചാണ് തമിഴ്‌നാട് കേരളത്തോടുള്ള തങ്ങളുടെ കരുതല്‍ അറിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം വലിയ പ്രളയക്കെടുതി അനുഭവിക്കവേ തമിഴ്‌നാട് സിനിമാ ലോകം സഹായഹസ്തം നീട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കി. നടന്‍ ധനുഷ് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആരാധകരോടും സുഹൃത്തുക്കളോടും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ സിദ്ധാര്‍ത്ഥ് കാലത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്‍ ടിവി നെറ്റവര്‍ക്ക് 1 കോടി രൂപ നല്‍കി.

കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് നടനും തമിഴ് താരസംഘടന ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ പറഞ്ഞിരുന്നു. നേരത്തെ 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന നടന്‍ കാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറി.

Top