പെട്രോള്‍ ക്ഷാമമെന്ന് വ്യാജ പ്രചരണം; പമ്പുകളില്‍ വന്‍ തിരക്ക്; സംഭരിക്കുന്നത് കന്നാസുകളില്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പെട്രോളില്ല

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമാണെന്ന രീതിയില്‍ വ്യാജ പ്രചരണം. ഇതേ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ പെട്രോള്‍ സ്റ്റോക്കും കുറഞ്ഞു വരികയാണ്. സാഹചര്യം വിലയിരുത്തുകയാണെന്ന് കേരള പെട്രോള്‍ പമ്പ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതിനിടെ കൂട്ടത്തോടെ എല്ലാവരും പെട്രോളടിക്കാന്‍ എത്തിയതോടെ പത്തനംതിട്ട അടൂരില്‍ പെട്രോള്‍ തീര്‍ന്നു. അടൂരില്‍ പെട്രോള്‍ പമ്പുകളെല്ലാം അടച്ചു. കോട്ടയം നഗരത്തിലെ പല പമ്പുകളിലും പെട്രോളില്ല. ഇതു പൊതുഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. കന്നാസില്‍ ഉള്‍പ്പെടെ പെട്രോള്‍ കൊണ്ടു പോകുന്ന പ്രവണതയാണു നിലവിലുള്ളത്. ഇതു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോകുന്ന വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണു നയിക്കുന്നതെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. പൊലീസ് പല പമ്പുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest
Widgets Magazine