ഇനി കേരളത്തിലും കൊക്കകോളയും പെപസിയും വില്‍ക്കില്ല; ജല ചൂഷണത്തിനെതിരായി വ്യാപാരികളുടെ സമരം

കൊച്ചി: കൊക്കകോള പെപ്‌സി ഉല്‍പ്പനങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ കേരളത്തിലെ വ്യാപാരികളുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ കോള ഉല്‍പ്പനങ്ങളുടെ വില്‍പ്പന വ്യാപാരികള്‍ അവസാനിപ്പിച്ചിരുന്നു. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്.

കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്സി എന്നിവ ലഭിക്കില്ലെന്ന് വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു. തങ്ങളുടെ അഖിലേന്ത്യാ സംഘടന എടുത്ത തീരുമാനത്തിന്റെ പുറത്താണ് കേരളത്തിലും കൊക്കകോള, പെപ്സി എന്നീ ശീതളപാനീയങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം ഒന്നുമുതലാണ് തമിഴ്നാട്ടില്‍ കോള, പെപ്‌സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്‌നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൊക്കകോളയും പെപ്സിക്കോയുമാണ് കയ്യടക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് വില്‍പ്പന 4 ശതമാനം ഇടിഞ്ഞെന്ന് 2016 ഒക്ടോബറില്‍ കൊക്കകോള പറഞ്ഞിരുന്നു. കേരളത്തിലെ വ്യാപാരികളുടെ തീരുമാനത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഈ തീതിരുമാനം അട്ടിമറിയ്ക്കാന്‍ ചിലര്‍ ശ്രമിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നു.

Top