പാളത്തിൽ അറ്റകുറ്റപ്പണി; 21 മുതൽ രണ്ട് ട്രെയിനുകൾ റദ്ദാക്കും; 12 എണ്ണം വൈകിയേ‍ാടും

വിവിധ സ്ഥലങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 21 മുതൽ 30 വരെ പാലക്കാട് റെയിൽവേ ഡിവിഷന‌ു കീഴിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
പൂർണമായി റദ്ദാക്കിയവ:

∙ 56604 ഷൊർണൂർ– കോയമ്പത്തൂർ പാസഞ്ചർ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

∙ 56657 കോഴിക്കോട്– കണ്ണൂർ പാസ​ഞ്ചർ

ഭാഗികമായി റദ്ദാക്കിയവ:

∙ 66605 കോയമ്പത്തൂർ– ഷൊർണൂർ മെമു പാലക്കാട് ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും

∙ 66604 ഷൊർണൂർ– കോയമ്പത്തൂർ മെമു പാലക്കാട് ജംക്‌ഷനിൽ നിന്ന് സർവിസ് ആരംഭിക്കും

∙ 56654 മംഗളൂരു– കോഴിക്കോട് പാസഞ്ചർ 21 മുതൽ 28 വരെ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കും

വൈകി സർവീസ് നടത്തുന്നവ:

56603 തൃശൂർ– കണ്ണൂർ പാസഞ്ചർ രണ്ട് മണിക്കൂർ വൈകിയായിരിക്കും സർവീസ് ആരംഭിക്കുക. 12617 എറണാകുളം നിസാമുദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് 21 മുതൽ 28 വരെ ഒരു മണിക്കൂറും. 22609 മംഗളൂരു– കോയമ്പത്തൂർ ഇന്റർ സിറ്റി സൂപ്പർ ഫാസ്റ്റ് 21,22,25, 26,29 തീയതികളിൽ ഒരു മണിക്കൂറും. 16606 നാഗർകോവിൽ– മംഗളൂരു ഏറനാട് എക്സ്പ്രസ് 21 മുതൽ 25 വരെ ഒന്നര മണിക്കൂറും 56323 കോയമ്പത്തൂർ– മംഗളൂരു ട്രെയിൻ 21 മുതൽ 25 വരെയും 30 നും 45 മിനിറ്റും വൈകിയാണ് ഓടുക.

12081 കണ്ണൂർ– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 25 മുതൽ 30 വരെ ഒരുമണിക്കൂർ വൈകും. 22114 കൊച്ചുവേളി– ലോകമാന്യതിലക് എക്സ്പ്രസ് 25 മുതൽ 28 വരെ രണ്ടു മണിക്കൂറും. 22149 എറണാകുളം– പുണെ എക്സ്പ്രസ് 26,29 തീയതികളിൽ രണ്ടു മണിക്കൂറും വൈകും. ആലപ്പുഴ വഴി പോകുന്ന 22655 തിരുവനന്തപുരം – ഹസ്രത് നിസാമുദീൻ എക്സ്പ്രസ് 27നും കോട്ടയം വഴി പോകുന്ന 22653 തിരുവനന്തപുരം – ഹസ്‌രാത് നിസാമുദീൻ എക്സപ്രസ് 30നും രണ്ടു മണിക്കൂർ വൈകിയോടും.

12134 മംഗളൂരു– മുംബൈ എക്സ്പ്രസ് 21 മുതൽ 23 വരെ ഒന്നേകാൽ മണിക്കൂറും 16515 യശ്വന്ത്പുർ– കർവാർ എക്സ്പ്രസ് 21 മുതൽ 23 വരെ 45 മിനിറ്റും വൈകിയായിരിക്കും സർവീസ് നടത്തുക.

Top