ബാല്യം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവും; കെവിനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല….

സ്വന്തം വീട്ടില്‍ ബാല്യം മുതല്‍ ക്രൂരമായ മര്‍ദ്ദനവും  മാനസിക പീഡനവുമാണ് അനുഭവിച്ചത്. ഇപ്പോള്‍ താന്‍ മാനസിക രോഗിയാണെന്ന് വരുത്തി കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് കൊണ്ടു വരുന്നതിനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്ന് നീനു.

അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ശരിയല്ല. ഈ ആരോപണങ്ങളിലൂടെ കെവിന്റെ വീട്ടിലെ തന്റെ താമസം ഇല്ലാതാക്കാനാണ് അച്ഛന്‍ ലക്ഷ്യമിടുന്നതെന്നും നീനു  പറഞ്ഞു. കെവിന്റെ മാതാപിതാക്കള്‍ അനുവദിക്കുന്ന കാലത്തോളം ഇവിടെ തന്നെ താമസിക്കും. കെവിനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല. കെവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അമ്മയും പങ്കെടുത്തിട്ടുണ്ട്. തന്റെ പഠനം കെവിന്റെ വീട്ടില്‍ നിന്നും പൂര്‍ത്തിയാക്കും.  ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയില്ല. വീട്ടുകാര്‍ തന്നെ പണ്ടു കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു. അന്നു ഡോക്ടര്‍ പറഞ്ഞത് ചികില്‍സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നും നീനു കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top