നോമ്പുകാലത്ത് ഹോട്ടലുകള്‍ അടപ്പിക്കുന്നത് താലിബനിസം; റംസാന്‍ വ്രതം അനിസ്ലാമികം

മലപ്പുറം : മുസ്ലീങ്ങള്‍ മുഴുവന്‍ നോമ്പെടുക്കുമ്പോള്‍ മറ്റ് മത വിഭാഗക്കാര്‍ ഹോട്ടലുകള്‍ തുറക്കുന്നത് തടയാറുണ്ടോ….എന്നാല്‍ അങ്ങിനെ അനുവദിക്കരുതെന്നാണ് ഇസ്ലാമിലെ തന്നെ ഒരു വിഭാഗം ചൂണ്ടികാട്ടുന്നത്. ഇസ്ലാമിന്റെ അനാചാരങ്ങള്‍ക്കെതിരെ നിലപാടെടുത്ത് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ചേകനൂര്‍ മൗലവിയുടെ അനുയായികളാണ് കടുത്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നേറുന്നത്. മലബാര്‍ മേഖലയില്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് ഇവര്‍ ആശയ പ്രചരണം നടത്തുന്നത്.
റംസാന്‍ വ്രതം അനിസ്ലാമികമാണെന്നും അന്ധവിശ്വാസമാണെന്നും സമര്‍ഥിച്ചുകൊണ്ടാന്ന് ഇവര്‍ മുസ്ലീങ്ങളായി ജീവിക്കുന്നത്. അതാണ് സാക്ഷാല്‍ ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. http://khur-aansunnathsociety.com/ , www.chekanoormoulavi.com എന്നീ വെബ്സൈറ്റിലൂടെയൈാക്ക ശക്തമായ ആശയപ്രചാരണം നടത്തി അവര്‍ സജീവമാണ്.

കഴിഞ്ഞ റംസാന്‍ നോമ്പുകാലത്ത്, ഹോട്ടലുകള്‍ അടച്ചിടുന്നതിനിതിരെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയ ഖുര്‍ആന്‍ സുന്നത് സൊസൈറ്റി പ്രവര്‍ത്തകര്‍, ഒരു മതേതര രാജ്യത്ത് നടപ്പാക്കുന്ന തലിബാനിസമാണ് ഇതെന്നും ആരെങ്കിലും മുന്‍കൈ എടുത്താല്‍ ഹോട്ടലുകള്‍ തുറക്കാന്‍ എല്ലാ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഈ വര്‍ഷവും അവര്‍ അതേ കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്.

ഇസ്ലാമിലെ അന്ധവിശ്വാസങ്ങക്കും ദുരാചാരങ്ങള്‍ക്കും എതിരെ വെറുതെ കാമ്പയിന്‍ നടത്തുക മത്രമല്ല കോടതികളിലടക്കം ഈ വിഷയങ്ങള്‍ എത്തിക്കാനും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മുന്‍കൈയെടുക്കുന്നുണ്ട്.ഇപ്പോള്‍ സുപ്രീം കോടതിയില്‍ വിചാരണ നടക്കുന്ന മുത്തലാഖ് കേസില്‍ ഖുര്‍ആന്‍ സുന്നത് സൊസൈറ്റി കക്ഷിചേര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം ബഹുഭാരാത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Latest