ഖുശ്ബുവിനെ മുസ്ലിമാക്കി ഹിന്ദുത്വവാദികളുടെ പ്രചരണം; ചുട്ട മറുപടിയുമായി താരം രംഗത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന ഖുശ്ബു മുസ്ലിമാണെന്ന കണ്ടെത്തലുമായി ഹിന്ദുത്വവാദികള്‍ രംഗത്ത്. യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഖുശ്ബു ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നാണ് പ്രചാരകര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ചുട്ട മറുപടിയുമായി ഖുശ്ബു തന്നെ രംഗത്തെത്തി. ഖുശ്ബുവിന്റെ ആദ്യ പേര് നഖത് ഖാന്‍ എന്നാണെന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ ആ പേര് മറച്ചുവെച്ചു എന്നുമാണ് ട്രോളുകളിലും ട്വീറ്റുകളിലും ഖുശ്ബുവിനെ വിമര്‍ശിക്കുന്നത്.

ആരോപണങ്ങളെക്കുറിച്ച് കുശ്ബു പ്രതികരിച്ചതിങ്ങനെ :- ചില ട്രോളന്മാര്‍ എന്നെക്കുറിച്ച് പുതിയ ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയിരിക്കുന്നു എന്റെ പേര് നഖത് ഖാന്‍ എന്നാണെന്ന്… യുറേക്ക! വിഡ്ഢികളേ അതെനിക്കെന്റെ അച്ഛനുമമ്മയും ഇട്ട പേരാണ്. അതേ ഞാന്‍ ഒരു ഖാനാണ് അതുകൊണ്ടെന്താ? നിങ്ങള്‍ ഉണരൂ ഇത് 47 വര്‍ഷം പഴക്കമുള്ള സത്യമാണ്.

മുംബയിലാണ് ഖുശ്ബു ജനിച്ചത്. ആദ്യ പേര് നഖത് ഖാന്‍ എന്നായിരുന്നു. സിനിമകളില്‍ എത്തിയതോടെയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. ആരാധകര്‍ക്ക് ഖുശ്ബു മുസ്ലിമാണ് എന്ന് പണ്ടുതൊട്ടേ അറിയുന്ന കാര്യമാണ്. മമ്മൂട്ടി മുസ്ലീമാണെന്നും ഹോളിവുഡ് ഖാന്‍മാര്‍ മുസ്ലീമാണെന്നും അറിയുന്നപോലെയാണത്. ഇത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ക്കായി ക്ഷേത്രം പോലും ആരാധകര്‍ പണിയിച്ചത്.

Latest
Widgets Magazine