കിളിരൂര്‍ പീഡനക്കേസില്‍ പ്രമുഖരുടെ പേര് വെളിപ്പെടുത്തി കമ്മീഷന്‍ സിബിഐക്ക് മുന്നില്‍; ശാരിയുടെ മരണവുമായി ബന്ധപ്പെട്ട് പികെ ശ്രീമതിയുടെ മകന്റെ പേര് പരാമര്‍ശിച്ചു

കിളിരൂര്‍ കേസില്‍ വന്‍ വഴിത്തിരിവുമായി ജനകീയ അന്വേഷണ കമ്മീഷന്‍. കേസില്‍ പുനരന്വേഷണ നടത്തുന് നസിബിഐ സംഘത്തിന് മുന്നിലാണ് കമ്മീഷന്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയത്. പ്രമുഖ രാഷ്ട്രീയക്കാരുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും പേരാണ് കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സിബിഐക്ക മുന്നില്‍ വെളിപ്പെടുത്തിയത്.

ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയത് ജനകീയ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. പി എ പൗരനാണ്. മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി, മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി മോഹനന്‍ എന്നിവരുടെ പേരുകളാണ് വ്യക്തമാക്കിയത്. സിപിഐഎം നേതാവ് പി കെ ശ്രീമതിയുടെ മകന്‍ ചികിത്സയിലായിരിക്കെ ശാരിയെ സന്ദര്‍ശിച്ചു, ഇതിനെത്തുടര്‍ന്നാണ് ആരോഗ്യ നില വഷളായി ഇവര്‍ മരണപ്പെട്ടതെന്നും സിബിഐ സംഘത്തോട് വ്യക്തമാക്കിയതായി അഡ്വ. പി എ പൗരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിബിഐ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ കേസ് പുനരന്വേഷിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് അഡ്വ. പി എ പൗരന്റെ നേതൃത്വത്തില്‍ ജനകീയ അന്വേഷണ കമ്മീഷന്‍ വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും സമര്‍പ്പിച്ചിരുന്നു. കേസ് സംബന്ധിച്ച് പി എ പൗരന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് സിബിഐ സംഘം ചെയ്തത്. വിശദമായ മൊഴി രേഖപ്പെടുത്തലടക്കമുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം.

തോമസ് ചാണ്ടി, ആര്‍ ബാലകൃഷ്ണ പിള്ള, പി കെ ശ്രീമതി എംപിയുടെ മകന്‍ എന്നിവര്‍ക്ക് നേരെ സിബിഐ അന്വേഷണം നടക്കുന്നത് ഇടതുപക്ഷത്തെ എല്ലാ അര്‍ത്ഥത്തിലും സമ്മര്‍ദ്ദത്തിലാക്കും. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അഡ്വ. പി കെ പൗരന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് വിശദമായ അന്വേഷണത്തിന് സിബിഐ ഒരുങ്ങുന്നു എന്നതിനുള്ള സൂചനകളാണ്.

കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

വിഎസ് അച്യുതാനന്ദനാണ് വിഐപിയുടെ കാര്യം ആദ്യം പുറത്തു വിടുന്നത്. പെണ്‍കുട്ടിയുടെ ജഡം ചിതയിലെരിക്കാതെ പുനരന്വേഷണത്തിന് ഉപയോഗിക്കാനായി ഏറെ നാള്‍ പ്രത്യേക കല്ലറ തീര്‍ത്ത് വീട്ടില്‍ സൂക്ഷിച്ചു. പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത്, സോമന്‍ എന്നിവരാണ് നിലവില്‍ വിചാരണ നേരിട്ട പ്രതികള്‍. പെണ്‍കുട്ടിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തില്‍ ഇതുവരെ പെണ്‍കുട്ടിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല. പെണ്‍കുട്ടിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഐജി ശ്രീലേഖ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസില്‍ ഏതെങ്കിലും വിഐപി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സിബിഐ കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഒന്നാം പ്രതിയും മാപ്പുസാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴി മാത്രമാണ് പ്രതികള്‍ക്കെതിരെയുണ്ടായിരുന്നത്.

Top