ഭീഷണികൾക്ക് കനത്തവില നൽകേണ്ടി വരും:ട്രംപിന് ബുദ്ധിസ്ഥിരതയില്ല, കിം ​ജോം​ഗ് ഉ​ൻ

പ്യോംഗ്യാംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ബുദ്ധിസ്ഥിരതയില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഉത്തരകൊറിയയ്ക്കു നേരെയുള്ള ഭീഷണികൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയെ പാടേ നശിപ്പിക്കുമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രസംഗത്തിനുള്ള മറുപടി നൽകുകയായിരുന്നു കിം.

രാജ്യത്തിന്‍റെ പരമാധികാരിയായിരിക്കാനുള്ള യോഗ്യത ട്രംപിനില്ല. വഞ്ചകനും തീക്കളി ഇഷ്ടപ്പെടുന്ന ഗുണ്ടയുമാണ് അമേരിക്കൻ പ്രസിഡന്‍റ് എന്നും കിം പറഞ്ഞു. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് കിമ്മിന്‍റെ പ്രസ്താവന പുറത്തുവിട്ടത്. പ്രഹരശേഷിയിൽ അമേരിക്കയ്ക്കു തുല്യരാവുകയെന്ന കിമ്മിന്‍റെ ആഗ്രഹം പൂർത്തീകരിക്കാൻ പസഫിക് സമുദ്രത്തിലേക്ക് ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള പദ്ധതിയുണ്ടെന്ന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാൽ കിം ജോംഗ് ഉന്നിന്‍റെ ഉത്തരകൊറിയയെ പാടേ നശിപ്പിക്കുമെന്ന് ട്രംപ് യുഎന്നിൽ‌ പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് അപാരമായ ശക്തിയും ക്ഷമയും ഉണ്ട്. എന്നാൽ അമേരിക്കയെയോ സഖ്യരാജ്യങ്ങളെയോ സംരക്ഷിക്കാൻ നിർബന്ധിതരായാൽ ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Top