ഭീതിയുടെ താവളം അഥവാ കിം ജോങ് ഉന്നിന്റെ കൊട്ടാരം..ഒരു പക്ഷി പോലും കൊട്ടാരവളപ്പിനകത്തു കടക്കുകയില്ല

ഒരു പക്ഷി പോലും ആരുമറിയാതെ കൊട്ടാരവളപ്പിനകത്തു പ്രവേശിക്കുകയില്ല. അത്ര ശക്തമായ സുരക്ഷാസംവിധാനങ്ങളാണത്രേ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വേലികൾ, മൈൻ പാടങ്ങൾ, സെക്യൂരിറ്റി പോയിന്റുകൾ എല്ലാം ഒരുക്കിയിരിക്കുന്നു. ക്യാമറ നിരീക്ഷണത്തിനൊപ്പം സദാസമയവും സായുധ ഭടന്മാർ കൊട്ടാരത്തിനു റോന്തു ചുറ്റുന്നു. ബോംബ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനായി സുരക്ഷാഭിത്തികൾ ഇരുമ്പ് ചട്ടങ്ങളും കോൺക്രീറ്റും ലെഡും കൂട്ടിക്കലർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാൽ സമീപവസതികളിലേക്ക് രക്ഷപെടാനായി ഭൂഗർഭ ടണലുകളും കൊട്ടാരത്തിൽ നിർമിച്ചിട്ടുണ്ടത്രേ.

ഇന്ന് ലോകത്തെ ഏറ്റവും രഹസ്യാത്മകമായ വസതികളിൽ ഒന്നാണ് റ്യോങ്‌സോങ് റസിഡൻസ്. ഉത്തരകൊറിയൻ ഏകാധിപതി സാക്ഷാൽ കിം ജോങ് ഉന്നിന്റെ കൊട്ടാരം. പ്യോങ് യാങ് പ്രവിശ്യയിൽ നിന്നും 12 കിലോമീറ്റർ വടക്കുകിഴക്കുള്ള റ്യോങ്‌സാൻ ജില്ലയിലാണ് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക വസതി. 1983 ൽ കിമ്മിന്റെ മുത്തച്ഛൻ കിം Il-സങ്ങിന്റെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. അതീവസുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ മാത്രമാണ് പുറംലോകത്തിന് കാണാൻകഴിയുക.ഔദ്യോഗികവിരുന്നുകൾ നടത്താനായി വിശാലമായ ഹാൾ. കിമ്മിന്റെ വിനോദത്തിനായി ഷൂട്ടിംഗ് റേഞ്ച്, സ്വിമ്മിങ് പൂൾ, കുതിരസവാരി നടത്താനുള്ള ട്രാക്ക്, സ്പാ, സോനാ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടത്രേ..kim ryugyong-hotel.jpg.image.784.410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശവകുടീരമായി മാറിയ കൊട്ടാരം
കുംസുസൻ കൊട്ടാരം- കിം ജോങ് ഉന്നിന്റെ ഔദ്യോഗിക വസതിയാകേണ്ട നിർമിതിയായിരുന്നു ഇത്. 1976ൽ നിർമിച്ച കൊട്ടാരം കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം Il – സങ്ങിന്റെ ഔദോഗിക വസതിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ കൊട്ടാരത്തെ ഒരു സ്‌മാരകസൗധമാക്കി മാറ്റുകയുണ്ടായി. ഏതാണ്ട് 100 മില്യൺ ഡോളറാണ് പുതുക്കിപ്പണിക്ക് അക്കാലത്തു ചെലവായത് എന്നാണ് വാർത്ത.2011 ൽ കിം ജോങ് ഇൽ മരിച്ചപ്പോൾ കിം ജോങ് ഉൻ പിതാവിന്റെ ഭൗതികശരീരവും ഇവിടേക്ക് മാറ്റുകയുണ്ടായി. അച്ഛന്റെയും മുത്തച്ഛന്റേയും മൃതദേഹങ്ങൾ കിം സവിശേഷ ആദരവോടെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. വെണ്ണക്കല്ലുപോലെയുള്ള മാർബിളിൽ ഇരുവരുടെയും പ്രതിമകളും ഇവിടെ നിർമിച്ചിട്ടുണ്ട്.മുന്തിയ മാർബിളുകളാണ് കൊട്ടാരത്തിനകവശം അലങ്കരിക്കുന്നത്. kim-jong-palace.jpg.image.470.246സ്വർണം പൂശിയ ഷാൻലിയറുകൾ മേൽക്കൂര അലങ്കരിക്കുന്നു. വിശാലമായ ലാൻഡ്സ്കേപ്പിൽ പൂച്ചെടികളും ഉദ്യാനവുമൊക്കെ നിർമിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ രാജ്യമാണെങ്കിലും വാസ്തുശില്പനൈപുണ്യത്തിന്റെ ഉദാത്ത ഉദാഹരണങ്ങളിൽ ഒന്നാണ് കുംസുസൻ കൊട്ടാരം എന്നതിൽ സംശയമില്ല..

അതേസമയം എ ന്റെ കയ്യിൽ അണുബോംബ് ഉണ്ട്, ഞാനിപ്പോ പൊട്ടിക്കും…എന്നാൽ എന്റെ കയ്യിൽ അതിലും വലിയ ബോംബ് ഉണ്ട്..ഞാനും പൊട്ടിക്കും… കുട്ടിക്കളിയുമായി കിം ജോംഗ് ഉന്നും ഡൊണൾഡ് ട്രംപും കളം നിറയുകയാണ്. യുദ്ധസാമഗ്രികൾക്കും പ്രതിരോധസാങ്കേതികവിദ്യകൾക്കും കോടികൾ മുടക്കുകയാണ് കിം ജോങ് ഉൻ.. രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്കും പ്രതിരോധമേഖലയിലേക്ക് വഴിമാറ്റിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉത്തരകൊറിയ പിന്നോക്കം പോയി എന്നാണ് വാർത്തകൾ.kumsusan-palace-mausoleum.jpg.image.784.410രണ്ടു തലമുറകളായി ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന കിം ഭരണാധികാരികളുടെ മൂക്കിൻതുമ്പത്ത് നാണക്കേടായി ഒരു നിർമിതി തലയുയർത്തി നിൽപ്പുണ്ട്- റ്യോ- ഗ്യോങ് ഹോട്ടൽ. ഉത്തരകൊറിയയിലെ പ്യോങ് യോങിലാണ് റ്യോ- ഗ്യോങ് ഹോട്ടൽ. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എന്ന ഖ്യാതി സ്വന്തമാക്കാനായി പണിതുടങ്ങിയ ഈ കെട്ടിടം ഇന്നറിയപ്പെടുന്നത് ലോകത്തെ ഏറ്റവും വലിയ പണി തീരാത്ത കെട്ടിടം എന്ന പേരിലാണ്. kim-ryongyong-hotel.1987 ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി 1992 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ഉത്തരകൊറിയ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോൾ നിർത്തിവച്ചു. 2008 ൽ നിർമാണം പുനരാരംഭിച്ചു. 2011 ൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. 39 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം .2012 ൽ ദുബായിൽ ജെ ഡബ്ള്യു മാരിയറ്റ് മാർക്വിസ് ഹോട്ടൽ തുറന്നതോടെ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എന്ന ഉത്തരകൊറിയയുടെ സ്വപ്നം പാഴ്ക്കിനാവായി. ലോകത്തെ ആൾപ്പാർപ്പില്ലാത്ത ഏറ്റവും വലിയ കെട്ടിടമെന്ന ദുർഖ്യാതിയും അങ്ങനെ റ്യോ- ഗ്യോങ് ഹോട്ടലിന് മേൽ ചാർത്തപ്പെട്ടു.2012 ൽ കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം Il-സങ്ങിന്റെ ജന്മശതാബ്ധിവാർഷികത്തിന് കെട്ടിടം തുറക്കാനായിരുന്നു പദ്ധതി. കറങ്ങിക്കൊണ്ടിരിക്കുന്ന അഞ്ചു റസ്റ്ററന്റുകൾ അടക്കംനിർമിക്കാൻ പാകത്തിലാണ് കെട്ടിടത്തിന്റെ സ്ട്രക്ച്ചർ ഡിസൈൻ ചെയ്തത്. പക്ഷേ നിർമാണം വീണ്ടും നീണ്ടുപോയി.

2012 ൽ ഹോട്ടൽ വ്യവസായഭീമൻ കെംപിൻസ്കി കെട്ടിടം ഏറ്റെടുക്കാൻ പദ്ധതിയിട്ടെങ്കിലും കിം ജോങ് ഉന്നിന്റെ സ്ഥാനാഹരണത്തോടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതവസ്ഥ മൂലം അവർ പിൻവാങ്ങി. 105 നിലകളുമായി (1080 അടി) പ്യോങ് യോങിൽ അനാഥപ്രേതം പോലെ ഇപ്പോഴും കെട്ടിടം തലയുയർത്തി നിൽക്കുന്നു.

Top