ശരീരഭാരം 40 കിലോ വര്‍ദ്ധിച്ചു, സന്ധിവാതവും പ്രമേഹവും: ലോകത്തെ വിറപ്പിക്കുന്ന ഏകാധിപതി കിം ജോങ് ഉന്നിന് അജ്ഞാത രോഗമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഇപ്പോഴും മുള്‍മുനയില്‍ നിര്‍ത്തുന്ന ഏകാധിപതിയാണ് ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍. നിരവധി മിസൈല്‍ പരീക്ഷണങ്ങളിലൂടെ അമേരിക്കയേയും ലോകത്തെത്തന്നെയും വെല്ലുവിളിക്കുകയായിരുന്നു കിം ഇതുവരെ. എന്നാല്‍, ഉത്തര കൊറിയ രണ്ട് മാസമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ല. രണ്ട് മാസമായി രാജ്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. ഇത് കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് അജ്ഞാത രോഗമെന്ന് ഓസ്ട്രേലിയന്‍ മാധ്യമമായ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ചില ലോകമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈയിടെ പുറത്ത് വന്ന ചിത്രങ്ങളില്‍ കിമ്മിന്റെ ശരീരഭാരം 40 കിലോയോളം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു സൗന്ദര്യ വര്‍ദ്ധ ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെ കിമ്മിന് കാലിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നീട് ഒരു ഷൂസ് ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെയും കിമ്മിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സന്ധിവാതം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല അസുഖങ്ങളും അദ്ദേഹത്തിനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന കിമ്മിന് ചുറ്റും എപ്പോഴും ഡോക്ടര്‍മാരുടെ സംഘമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരം പിടിച്ചതു മുതല്‍ അദ്ദേഹത്തിന് ഉറക്കമില്ല. ഏത് നിമിഷവും വധിക്കപ്പെടുമെന്ന ഭീഷണിയുള്ളതിനാല്‍ കിം തിന്നും കുടിച്ചും ആര്‍ത്തുല്ലസിച്ച് ജീവിച്ചിരുന്നതായും നേരത്തെ ദക്ഷിണ കൊറിയന്‍ ചാര സംഘടനയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Top