നഗ്നയായി മരത്തില്‍ കയറുന്ന കിമ്മിന്റെ ചിത്രം വൈറല്‍… ഒന്നും മറയ്ക്കാനില്ലെന്ന് കിം കര്‍ദാഷിയാൻ

ന്യൂയോർക്ക് :  തനിക്ക് ഒന്നും ഒളിച്ചു വെയ്ക്കാനില്ലെന്ന് അമേരിക്കന്‍ ടെലിവിഷന്‍ താരം കിം കര്‍ദാഷിയാന്‍ ഇതിനകം പല തവണ തെളിയിച്ചിട്ടുണ്ട്. 2015 ല്‍ ഒരു മാഗസിന് വേണ്ടി അനാവൃതമായ പിന്‍ഭാഗം മുഴുവന്‍ ദൃശ്യമാക്കി നഗ്‌നതയില്‍ വിപ്ളവം സൃഷ്ടിച്ച കിം ഇത്തവണ ഇന്റര്‍നെറ്റിനെ കൂടുതല്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ജോഡി ഷൂസ് മാത്രം ധരിച്ച് മരത്തില്‍ കയറുന്ന രീതിയിലുള്ള ചിത്രമാണ് കിം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 170906-zimmerman-kimk-tease_cybd1j

പുതിയ ഫോട്ടോഷൂട്ടിനും ദൃശ്യങ്ങള്‍ക്കും ലൈക്കുകളും ഷെയറുകളും പെരുകുകയാണ്. നിഴലും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ട ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സെപ്തംബര്‍ 7 ന് 20 വര്‍ഷം തികയുന്ന ബുക്കിന് വേണ്ടി മെര്‍ട്ട്, മര്‍ക്കസ് എന്നിവരുടേതാണ്. ചിത്രം പക്ഷേ ഇന്റര്‍നെറ്റില്‍ തരംഗമായി. ഇതിനകം 10 ലക്ഷം ലൈക്കുകളും 15.3 കെ കമന്റുകളുമാണ് വന്നിരിക്കുന്നത്. ഫോട്ടോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

ചിലര്‍ നിങ്ങള്‍ ഒരു അമ്മയാണെന്നും കുട്ടികളെ വെച്ച് ചിന്തിക്കുമ്പോള്‍ ഇതല്‍പ്പം കടന്നു പോയെന്നും ശരീരം ദൈവമിരിക്കുന്ന ക്ഷേത്രം പോലെ പരിപാലിക്കണമെന്നുമായിരുന്നു ഒരാളുടെ കമന്റ്. അമേരിക്കയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് വാര്‍ത്തകളുടെ ശ്രദ്ധ പോലും തെറ്റിക്കുമെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. വന്‍ നാശനഷ്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും കിം ഇല്ലാതാക്കുമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

When Kim K is sexy, she’s slut-shamed, and when she’s prim or political, she’s told to stay in her lane.

അതേസമയം സെക്സി ഷൂട്ടുകള്‍ തന്റെ ആത്മവിശ്വാസം കൂട്ടുന്നതാണെന്നും അതുകൊണ്ടാണ് താന്‍ പതിവായി നഗ്‌നയാകുന്നതെന്നുമാണ് കര്‍ദാഷിയാന്‍ പറഞ്ഞത്. ചില ഇത് ഇഷ്ടപ്പെടില്ലായിരിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ഞാന്‍ കുട്ടികളെ കാണിക്കാറുണ്ട്. മറ്റ് ചിലത് അവരില്‍ നിന്നും മറച്ചു വെയ്ക്കാറുണ്ട്. ഇത് അല്‍പ്പം കടന്ന കയ്യായി പോയെന്ന വിമര്‍ശിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും അവര്‍ പറഞ്ഞു.

Latest
Widgets Magazine