ആവേശപോരാട്ടത്തിൽ കിം​ഗ്സ് ഇ​ല​വ​ൻ ഡെ​വി​ൾ​സി​നെ വീ​ഴ്ത്തി

ന്യൂഡൽഹി:ഡെല്‍ഹിയുടെ സമയം തെളിഞ്ഞിട്ടില്ല ഇതുവരെ. അവസാന ഓവര്‍വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ ജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹി നിശ്ചിത 20 ഓവറില്‍ 139 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

ഡെല്‍ഹി നിരയില്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് പൊരുതിയത്. 57 റണ്‍സെടുത്ത് അവസാനബോളില്‍ പുറത്താവുകയായിരുന്നു ശ്രേയസ്.നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മുൻ മത്സരങ്ങളിലെപ്പോലെ വൻ സ്കോർ കണ്ടെത്താനായില്ല. ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ് ഡൽഹി ഡെയർ ഡെവിൾസിനെ വീഴ്ത്തുകയായിരുന്നു .

അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായിരുന്ന 17 റണ്‍സ് നേടാൻ ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിനു കഴിഞ്ഞില്ല. ജയിക്കാൻ അഞ്ചു റണ്‍സ് ആവശ്യമായിരുന്ന അവസാന പന്തിൽ പന്ത്(57) പുറത്തായി. പൃഥ്വി ഷാ(22), രാഹുൽ തെവാട്ടിയ(24) എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ പൊരുതാനെങ്കിലും ശ്രമിച്ചത്. പഞ്ചാബിനായി അങ്കിത് രജ്പുത്, ആൻഡ്രൂ ടൈ, മുജീബ് ഉർ റഹ്മാൻ എന്നിവർ രണ്ടും വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ കഴിയാതിരുന്നതാണു പഞ്ചാബിനെ വൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. 34 റണ്‍സ് നേടിയ കരുണ്‍ നായർ കിംഗ്സ് ഇലവൻ ടോപ് സ്കോററായി. കെ.എൽ.രാഹുൽ(23), മായങ്ക് അഗർവാൾ(21), ഡേവിഡ് മില്ലർ(26) എന്നിവർ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെറ്ററൻ താരം യുവരാജ് സിംഗിനു 14 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്.

ഡൽഹിക്കായി ലിയാം പ്ലങ്കറ്റ് 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ട്രൻറ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ രണ്ടും ഡാനിയൽ ക്രിസ്റ്റ്യൻ ഒന്നും വിക്കറ്റ് സ്വന്തമാക്കി

Latest