കല്യാണപ്പന്തലിൽ നിന്നു കാമുകനൊപ്പം പോയ പെൺകുട്ടിയെ പിൻതുണച്ച് ചുംബന സമര നായിക; അവൾക്കൊരു ഉമ്മ..!

സ്വന്തം ലേഖകൻ

കൊച്ചി: താലികെട്ടിയ പയ്യനെ ഉപേക്ഷിച്ചു കല്യാണപ്പന്തലിൽ നിന്നു കാമുകനൊപ്പം മുങ്ങിയ നവവധുവിനെ പിൻതുണച്ച് ചുംബന സമര നായിക രശ്മി നായർ. ചുംബന സമരനായികാ നായകൻമാരായ രശ്മിയും, രാഹുൽ പശുപാലനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചുംബന സമരത്തിൽ നിറഞ്ഞു നിന്ന ഇരുവരും പിന്നീട് പെൺവാണിഭക്കേസിൽ പിടിയിലായിരുന്നു. ഭാര്യയെ വിൽപനയ്ക്കു വച്ചതായി രാഹുലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

resmi ra

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ രാഹുലിന്റെ ഭാര്യ രശ്മി നായരാണ് ഇപ്പോൾ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ വധുവിനെ പിൻതുണച്ചാണ് രശ്മി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഗുരുവായൂർ  ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ  നിന്നും  താലി  കെട്ട്  കഴിഞ്ഞിറങ്ങിയ  യുവതി   വരനെ  ഉപേക്ഷിച്ച്  കാമുകൻറെ  കൂടെ  പോകുകയായിരുന്നു. ഇതേ തുടർന്നു സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗത്തിന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവുമുണ്ടായി. പോലിസ്  എത്തി ഇരു  വിഭാഗത്തിനെയും  പിടിച്ച്  മാറ്റിയാതോടെയാണ്   സംഘർഷം  ഒഴിവായത്.
കൊടുങ്ങല്ലൂർ  കുടുന്നപ്പള്ളി  വീട്ടിൽ സതീശന്റെ  മകൻ ഷിജിലും  മുല്ലശ്ശേരി  മാമ്പുള്ളി  ഹരിദാസിൻറെ  മകൾ  മായയും  തമ്മിലുള്ള  വിവാഹമാണ് സംഘർഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.  വിവാഹം കഴിഞ്ഞ്  കതിർമണ്ഡപത്തിൽ   നിന്ന്  ഇറങ്ങി  ഇരുവരും നടയിൽ  നിന്ന്  തൊഴാൻ  നിൽക്കുമ്പോഴാണ്  വരൻറെ  ചെവിയിൽ  ആ  രഹസ്യം  പറഞ്ഞത്. ഞാൻ  നിൻറെ  കൂടെ  വരുമെന്ന്  കരുതേണ്ട  എന്നെ  കൊണ്ട് പോകാൻ  എൻറെ  കാമുകൻ  ഇതാ  നിൽക്കുന്നു  എന്ന് പറഞ്ഞ് ചൂണ്ടി  കാണിച്ചുകൊടുത്തു. വിവരം  കേട്ട്  പരവശനായ വരൻ  കൂടെയുള്ള ബന്ധുക്കളോട്  വിവരം  ധരിപ്പിച്ചു .

resmi r
വരനും   ബന്ധുക്കളും  ചേര്ന്ന്   അര മണിക്കൂറോളം   യുവതിയുമായി അനുരഞ്ജന  ചർച്ച  നടത്തിയെങ്കിലും  വഴങ്ങാൻ  തയ്യാറായില്ല തുടർന്ന്  വരൻറെ ആളുകളും  വധുവിൻറെ  ബന്ധുക്കളും  തമ്മിൽ  കശപിശ  തുടങ്ങി സംഭവം  അറിഞ്ഞു എത്തിയ  ഗുരുവായൂർ പോലിസ്  ഇരുവിഭാഗത്തെയും  സ്റ്റെഷനിലേക്ക്  കൊണ്ട് പോയി. അവിടെ നടന്ന  ചർച്ചയിൽ   വരൻറെ  അച്ഛൻ  15  ലക്ഷം  രൂപ  നഷ്ടപരിഹാരം തങ്ങൾക്ക്  ലാഭിക്കണമെന്ന്    ആവശ്യപ്പെട്ടു. ചർച്ചയ്‌ക്കൊടുവിൽ   8 ലക്ഷം  രൂപയ്ക്ക് തീരുമാനമായി ഒരു  മാസത്തിനുള്ളിൽ  നൽകാമെന്ന്  വധുവിൻറെ അച്ഛൻ  സമ്മതിച്ചു കരാർ ഒപ്പിട്ടു.
ഇതേ തുടർന്നു സോഷ്യൽ മീഡിയയിൽ യുവതിയുടെ പ്രവർത്തിയെ എതിർത്ത് നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ, യുവതിയെ പ്രശംസിച്ചാണ് രശ്മി ആർ നായർ രംഗത്ത് എത്തിയത്. കഴുത്തിൽക്കെട്ടിയ കയറൂരിക്കൊടുത്തിട്ട് ഇഷ്ടപ്പെട്ടവനൊപ്പം പോയ അവളുണ്ടല്ലോ അവളാണ് പെണ്ണ് എന്ന നിലപാടാണ് രശ്മി സോഷ്യൽ മീഡിയയിൽ എടുത്തത്. ഇതേ തുടർന്നു രശ്മിയെ എതിർത്തും അസഭ്യം പറഞ്ഞും നിരവധി കമന്റുകൾ ഇവരുടെ വാളിൽ നിറഞ്ഞിട്ടുണ്ട്.

Latest
Widgets Magazine