ജീവിക്കാൻ അനുവദിക്കണം;ചുവപ്പ് ഭീകരതയ്‌ക്കെതിരെ എകെജി സെന്ററിനു മുന്നിൽ കെകെ രമയുടെ ധർണ്ണ… സിപിഎം നേതൃത്വം അങ്കലാപ്പിൽ

ന്യുഡൽഹി :സി.പി.എം കടുത്ത അങ്കലാപ്പിൽ കേരളത്തിലെ ചുവപ്പ് ഭീകരതയ്‌ക്കെതിരെ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയുടെ പ്രതിഷേധം . പ്രതിഷേധ പ്രകടനത്തില്‍ കേരളത്തിലെയും പഞ്ചാബിലെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനെതിരെയാണ് എകെജി സെന്ററിനു മുന്നിൽ കെകെ രമ ധർണ്ണ നടത്തുന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ആര്‍എംപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും പ്രദേശത്ത് നടന്നിരുന്നു.ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടി കൊന്ന സംഭവം സി.പി.എമ്മിന്റെ ഭീകരമുഖമാണ് വ്യക്തമാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് കെകെ രമ പ്രതിഷേധവുമായി ദില്ലിയിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തെ തുടര്‍ന്ന് എന്‍ എസ് യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ പ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് കെകെ രമയുടേയും പ്രതിഷേധം അരങ്ങേറുന്നത്. കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ വകവരുത്താനാണ് സിപിഎം ശ്രമിക്കുന്നത് എന്ന് തന്നെയായിരുന്നു കോൺഗ്രസിന്റെയും ആരോപണം.കേരളത്തില്‍ സിപിഎമ്മിന്റെ ഭീകരതയാണ് നടക്കുന്നതെന്നും, ഇക്കാര്യങ്ങളെല്ലാം എകെജി സെന്ററിലിരിക്കുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും അറിയിക്കുവാനാണ് ധര്‍ണ്ണ നടത്തുന്നതെന്നും കെകെ രമ പറഞ്ഞു. KK RAMA 2നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡെല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകരും ഇതേ വഴി സ്വീകരിച്ചിരുന്നു.തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുക വഴി പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ആര്‍ എം പി ലക്ഷ്യം. അതേസമയം ബിജെപിയും കോൺഗ്രസും ആർഎംപിയും ഓരേ തൂവൽ പക്ഷിയാണെന്നാണ് സിപിഎം ആരോപിച്ചു കൊണ്ടിരിക്കുന്നത്.കണ്ണൂരിൽ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ സമാധാന യോഗം വിളിച്ച അതേ ദിവസം തന്നെയാണ് രമയുടെ നേതൃത്വത്തിലുള്ള ആർഎംപിയുടെ ധർണ്ണ ദില്ലി എകെജി സെന്ററിന് മുന്നിൽ നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്നാണ് സമാധാന ചർച്ച വിളിക്കേണ്ടി വന്നത്.

വൃന്ദ കാരാട്ട് മറുപടി പറയണം
കേരളത്തിലെ ആക്രമണങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുക, ഒഞ്ചിയത്ത് ഉൾപ്പെടെ ആർ എംപി പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദില്ലിയിൽ കെകെ രമയുടെ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിൽ കെകെ രമയ്‌ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ കുറിച്ച് പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് മറുപടി പറയണമെന്നും ആർഎംപി ആവശ്യപ്പെട്ടു.പാർട്ടി ഓഫീസുകളിൽ ഗുണ്ടകൾ
ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ ആരോപിച്ചു. . സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം. പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു. കേരളത്തിലെയും പഞ്ചാബിലെയും പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തു.

Latest
Widgets Magazine