വിഷ്ണുനാഥിനെ തോൽപ്പിച്ച കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻനായർ (64) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലിനാണ് അന്തരിച്ചത്.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച രാമചന്ദ്രൻ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാൽ അന്ന് പരാജയമായിരുന്നു ഫലം. കോൺ‌ഗ്രസ് സ്ഥാനാർഥി ശോഭന ജോർജിനെതിരെ 1465 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി.

Latest
Widgets Magazine