രാജ്യസഭാസീറ്റ് മാണിക്കില്ല,രമേശിനെ മാറ്റാൻ നീക്കം കടുപ്പിക്കും പിന്തുണയുമായി ലീഗും

ന്യുഡല്‍ഹി:യു.ഡിഎഫിലേക്ക് വരുന്ന മാണിയുടെ കേരളം കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പ്രധാന ഉപാധികളിൽ ഒന്ന് രമേശ് ചെന്നിത്തലയെ മാറ്റണം എന്ന് തന്നെയാകും .പരസ്യമായി എതിർക്കുന്നില്ല എങ്കിലും ചെന്നിത്തലയെൻ ഉന്നം വെച്ച നീക്കം നടക്കുന്നു .പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരേയുള്ള തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് മുസ്ലിം ലീഗും . മറ്റ് ഘടകക്ഷികളുടെ പിന്തുണയും ഈ നീക്കത്തില്‍ ലീഗിന് ഉണ്ടായേക്കും.മാണിയും ലീഗും മറ്റു ചെറു കക്ഷികളും ഒന്നിക്കും എന്നാണു സൂചന .

അതേസമയം കേരളത്തില്‍ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. രാജ്യസഭയില്‍ നിലവില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറവാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനെ നേരിടാന്‍ കുടുതല്‍ കോണ്‍ഗ്രസുകാര്‍ സഭയില്‍ എത്തണമെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. മുന്നണിയിലേക്ക് മടങ്ങിയെത്തുന്ന കേരള കോണ്‍ഗ്രസിന് നിലവില്‍ സീറ്റ് നല്‍കേണ്ടെന്നും നേതൃത്വം തീരുമാനിച്ചു. ഭാവിയില്‍ ഒഴിവുവരുമ്പോള്‍ പരിഗണിക്കാമെന്നു കെ.എം മാണിക്ക് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം നല്‍കി.

രാജ്യസഭയില്‍ നിന്ന് കേരള കോണ്‍ഗ്രസിലെ ഒരംഗവും വിരമിക്കുകയാണ്. ആ ഒഴിവില്‍ സീറ്റ് ആവശ്യപ്പെടാന്‍ കെ.എം മാണി തീരുമാനിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുന്നണി പ്രവേശനത്തിനൊപ്പം രാജ്യസഭാ സീറ്റിലും അവകാശവാദം ഉന്നയിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നു. എന്നാല്‍ സീറ്റിനു വേണ്ടിയുള്ള അവകാശവാദത്തില്‍ മുറുകെ പിടിക്കേണ്ടെന്ന നിലപാട് പാര്‍ട്ടി ഒടുവില്‍ എടുത്തത്.kunjappa -mani-1

ചെങ്ങന്നൂരില്‍ സ്വന്തം പഞ്ചായത്തിലും സന്ത്വം ബൂത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏറെ പിന്നിലായതാണ് ചെന്നിത്തലക്ക് നേരെയുള്ള പടനീക്കത്തിന് പ്രധാന കാരണം. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള വിമരശനത്തിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശനവും ചെന്നിത്തലക്ക് നേരിടേണ്ടി വന്നു. ചെങ്ങന്നൂര്‍ പരാജയത്തിന്റെ ചുവട് പിടിച്ച് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലീഗ് അടക്കമുള്ള ഘടകക്ഷികള്‍. ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ലീഗിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. തങ്ങളുടെ നിലപാട് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ലീഗിന്റെ നീക്കത്തിന് മാണിയുടേയും പിന്തുണയുണ്ടാകും. യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെങ്കിലും മാണിക്ക് ചെന്നിത്തലയോടുള്ള പിണക്കം ഇതുവരെ മാറിയിട്ടില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് യു.ഡി.എഫ് നേതാക്കളൊക്കെ മാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇത് പ്രകടമായിരുന്നു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ കനത്ത അടി നടന്നുകൊണ്ടിരിക്കേയാണ് രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന പ്രസ്താവനയുമായി ലീഗ് രംഗത്തെത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയെങ്കിലും ഔദ്യോഗികമായി കേരള കോണ്‍ഗ്രസ് ഇതുവരെ മുന്നണിയുടെ ഭാഗമല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി അദ്ദേഹത്തെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കിയത് പി.കെ കുഞ്ഞാലി കുട്ടി നടത്തിയ കൂടിക്കാഴ്ച്ചകളായിരുന്നു. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ല എന്ന നിലപാടാണ് ലീഗിന്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടപ്പിലെ തോല്‍വിയേതുടര്‍ന്ന് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയായിരുന്നു. ഇതിന്റെ ആദ്യ സൂചനകള്‍ ഫലം വരുന്നതിന് തലേദിവസം തന്നെ യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്ത് വന്നു. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന് അണികളും നേതാക്കളും ഒരേ സമയം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നത് നിര്‍ത്തണമെന്ന താക്കീതുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിം എം സൂധീരന് ആവശ്യപ്പെട്ടു. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിമാറ്റണം. ഗ്രൂപ്പിനപ്പുറം അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണണിക്കണമെന്നും സുധീരന്‍ ഓര്‍മ്മപ്പെടുത്തി

ബാര്‍ക്കോഴ കേസില്‍ കെ.എം. മാണിയെ കുടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സമീപിച്ചെന്ന ബാറുടമ ബിജു രമേശ് കെ.എം മാണി വീണ്ടും അഴിമതിക്കുരുക്കിൽ!.. മാണിക്ക് എതിരെ വീണ്ടും മൂന്നുകോടിയുടെ അഴിമതിക്കേസ് ബാര്‍ കോഴക്കേസ് വാദിക്കാന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 35 ലക്ഷം മാണിക്കെതിരായ ബാര്‍കോഴക്കേസ് : തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നത് തടഞ്ഞ് സരിത കേസില്‍ കുറ്റാരോപിതരായ എംഎല്‍എമാര്‍,എസ്പിജിയെ ഉപയോഗിച്ച് വിമാനത്താവളത്തില്‍ എ ഗ്രൂപ്പ് നടകം,പിജെ കുര്യന് പോലും രാഹുലിനടുത്തെത്താന്‍ കഴിഞ്ഞില്ല,നീക്കം സോളാര്‍, ബാര്‍ വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുമോ എന്ന ഭയം മൂലം.
Latest